ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൽ കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്. കസ്റ്റംസ് പ്രിവന്റ്റീവ് വിഭാഗം കമ്മീഷണർ, ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കത്ത് നൽകി.
വാഹനങ്ങളുടെ നമ്പർ അടക്കമുള്ള വിവരങ്ങൾ കൈമാറി. ഓപ്പറേഷൻ നംഖോറിൽ ഇടനിലക്കാരെ സംബന്ധിച്ച് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ചാണ് റാക്കറ്റിന്റെ പ്രവർത്തനം.
മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്നാണ് നിർണായക ലഭിച്ചത്. കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനം ഭൂട്ടാനിൽ നിന്ന് നേരിട്ടിറക്കിയതെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.















