മലയാളത്തിന്റെ മഹാനടന് തിലകന് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് പതിമൂന്ന് വര്‍ഷം. അഭിനയ മികവുകൊണ്ടും വേഷങ്ങളുടെ വൈവിധ്യം കൊണ്ടും മലയാളികളുടെ ഹൃദയത്തില്‍ ഇന്നും നിറഞ്ഞുനില്ക്കുന്ന അഭിനേതാവാണ് തിലകന്.
പെരുന്തച്ചനിലെ രാമന് എന്ന കഥാപാത്രം തിലകന് നേടിക്കൊടുത്ത വിശേഷണമാണ് അഭിനയകലയിലെ പെരുന്തച്ചന് എന്നത്. മലയാളിയെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രമായിരുന്നു അത്. അഭിനയ മികവില്‍ ലോകനിലവാരത്തിലുള്ള നടനായിരുന്നു തിലകന്.
സ്ഫടികത്തിലെ ചാക്കോ മാഷെ സിനിമയുള്ളിടത്തോളം മലയാളികള്‍ക്ക് മറക്കാനാകില്ല. മോഹന്‍ലാല്‍-തിലകന് ജോഡി ഒന്നിച്ചപ്പോഴൊക്കെ മറക്കാനാകാത്ത അഭിനയമുഹൂര്‍ത്തങ്ങള്‍ പിറന്നു.













