കുറുപ്പന്തറ: സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ കൃഷി ചെയ്ത ജമന്തി പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
മാഞ്ഞൂര്‍ കൃഷി ഓഫീസര്‍ വി.എം. ഷിജിന ഉദ്ഘഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടം, പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര് ജോഷി ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ആന്‍സി സിബി, പിറ്റിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി എന്നിവര്‍ പങ്കെടുത്തു.
സ്കൂളിലെ കൃഷി കോര്‍ഡിനേറ്റര്‍ ലിജോയി തോമസ്, പി.ജെ. സിജോ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളിലെ കാര്‍ഷിക ക്ലബ്ബാണ് പുഷ്പകൃഷി നടത്തിയത്.













