വിഭാഗിയയെയും അഴിമതിയും നിറഞ്ഞു നിന്ന സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പുനസംഘടിപ്പിക്കാനായില്ല.
സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനം ആകാതെ പിരിഞ്ഞു.
കരുനാഗപ്പള്ളി, ഓച്ചിറ എന്നീ 2 ഏരിയ കമ്മിറ്റികളായി വിഭജിക്കാൻ ജില്ലാ സെക്രട്ടറി വെച്ച നിർദേശത്തിന് എതിരെ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗത്തിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.













