വയനാട് എം പിയും കോൺഗ്രസ് ദേശീയ ജന.സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഒടുവിൽ ഡൽഹിയിലെ മുസ്ലീംലീഗ് ആസ്ഥാനത്ത് എത്തി.
നാളെ സ്വന്തം മണ്ഡലമായ വയനാട് സന്ദർശനം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുസ്ലിം ലീഗിന്റെ പുതിയ ദേശീയ ആസ്ഥാനത്ത് പ്രിയങ്ക എത്തിയത്. ലീഗിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി പ്രിയങ്കയെ ക്ഷണിച്ചിരുന്നു.
പ്രിയങ്ക, സോണിയ, അഖിലേഷ് യാദവ് എന്നിവരെ ഉദ്ഘാടന ചടങ്ങിലേക്ക് ലീഗ് നേതൃത്വം പ്രത്യേകം ക്ഷണിച്ചിരുന്നു. എന്നാൽ ഇവരാരും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.













