ചരിത്രം കുറിച്ച് മഹാരാഷ്ട്രയിലെ ഇടവക
ചരിത്രം കുറിച്ച് നാലുഭാഷകളിലുള്ള ബൈബിള്‍ കൈയെഴുത്തുപ്രതി കേവലം ഒന്നരമണിക്കൂര്‍ക്കൊണ്ട് എഴുതി പൂര്‍ത്തിയാക്കി മഹാരാഷ്ട്രയിലെ ഇടവക.
കല്യാണ്‍ അതിരൂപതയുടെ കീഴിലുള്ള പിംപ്രി-ചിഞ്ച്‌വാദേയിലെ കാലേവാദി സെന്റ് അൽഫോൻസ ഇടവകാംഗങ്ങളാണ് ഉല്പത്തി മുതൽ വെളിപാട് വരെയുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ മുഴുവൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ വെറും ഒന്നര മണിക്കൂറിനുള്ളിൽ പകർത്തി എഴുതിയത്.
ഇടവകയിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ കൈയെഴുത്തുപ്രതി തയാറാക്കുന്ന ഉദ്യമത്തില്‍ 8 വയസ്സുമുതൽ 86 വയസ്സുവരെ പ്രായമുള്ള ഇടവകയിലെ 560 വിശ്വാസികളാണ് പങ്കുചേര്‍ന്നത്. ദൈവവചനം വായിക്കാനും പഠിക്കാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന്‍ ഇടവക വികാരി ഫാ. ഷിബു പുളിക്കൽ പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും ആഴത്തിലുള്ള ആത്മീയ അനുഭൂതി നല്‍കുന്ന നിമിഷമായിരുന്നുവെന്നും പ്രാർത്ഥനയോടും ഭക്തിയോടും കൂടിയാണ് എല്ലാവരും പങ്കുചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













