2025 ആഗസ്റ്റ് 27 ബുധൻ 1199 ചിങ്ങം 11
വാർത്തകൾ
🗞️👉 ഞീഴൂര്‍ കുടുംബാരോഗ്യകേന്ദ്ര നിര്‍മാണം അന്തിമഘട്ടത്തില്‍
കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തില്‍ 1.59 കോടി രൂപ ചിലവഴിച്ചു നിര്‍മിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂര്‍ത്തിയാകുന്നു. പഞ്ചായത്തില്‍നിന്ന് 89 ലക്ഷം രൂപയും ദേശീയാരോഗ്യദൗത്യത്തില്‍നിന്നു 46 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തില്‍നിന്ന് 24 ലക്ഷം രൂപയും ഉപയോഗിച്ചാണു നിര്‍മാണം. ജില്ലാപഞ്ചായത്തില്‍നിന്ന് 20 ലക്ഷം രൂപ ശൗചാലയ നിര്‍മാണത്തിനായും നല്‍കിയിട്ടുണ്ട്. 5049 ചതുരശ്രയടിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. തറയില്‍ ടൈലുകള്‍ പാകുന്നതും പെയിന്റിംഗും നടന്നുവരികയാണ്. അടുത്തമാസം ആദ്യത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപും വൈസ് പ്രസിഡന്റ് കെ.പി. ദേവദാസും പറഞ്ഞു.
🗞️👉 കിരീടം നിലനിര്‍ത്താന്‍ ടീം ഇന്ത്യ
2025 ഏഷ്യാ കപ്പ് ട്വന്‍ി ട്വന്റി ടൂര്‍ണമെന്റിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യുഎഇ) ആണ് മത്സരങ്ങള്‍. 2023 ല്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. ശ്രീലങ്കയെ ആയിരുന്നു ഫൈനലില്‍ പരാജയപ്പെടുത്തിയത്. നിലവില്‍ സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടമായിരിക്കും പുറത്തെടുക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യയും പാകിസ്ഥാനും ഏഷ്യകപ്പില്‍ വീണ്ടും നേര്‍ക്കുനേര്‍ വരും. 2016, 2021, 2024 വര്‍ഷങ്ങളില്‍ മൂന്ന് ടി20 ലോകകപ്പ് പതിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഏഷ്യാ കപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന ടീമായിരിക്കും ഒമാന്‍ ഗ്രൂപ്പുകള്‍, മത്സര ഷെഡ്യൂള്‍, സമയം, വേദി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതാ.
🗞️👉 കാണക്കാരി റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കടുത്തുരുത്തി; കാണക്കാരി റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം
നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേല്‍പാലം യാഥാര്‍ഥ്യമായാല്‍
കടുത്തുരുത്തി, കോതനല്ലൂര്‍, കുറുപ്പന്തറ, കുറവിലങ്ങാട് ഉള്‍പെടെയുള്ള
പ്രദേശങ്ങളില്‍ നിന്നും മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍
റെയില്‍വേ ഗേറ്റില്‍ കാത്തുകിടക്കുന്നത് ഒഴിവാകും. മേല്‍പാലം
നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് ഉല്‍പെടെ നാട്ടുകാര്‍ നിവേദനം നല്‍കിയിട്ടുണ്ട്.
🗞️👉 മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണാഘോഷങ്ങൾക്ക് പാലായിൽ തുടക്കമായി
മീനച്ചില്‍ ഹെറിറ്റേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ 16-ാമത് ഓണാഘോഷങ്ങള്‍ക്ക് പായസമേളയോടെ പാലായില്‍ തുടക്കം കുറിച്ചു. ആഘോഷങ്ങളും പായസമേളയും മാവേലി ബസാറും മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി മുഖ്യപ്രഭാഷണം നടത്തി.
🗞️👉 രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വിപുലമായ ഓണാഘോഷം നടത്തി
രാമപുരം കോളേജിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു
ആഘോഷപരിപാടികൾ കോളേജും ഏഷ്യനെറ്റും സംയുക്തമായാണ് സംഘടിപ്പിച്ചത് . കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നിരവധി ഓണമത്സര പരിപാടികളാണ് നടത്തിയത് . ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ ഓണം ഘോഷയാത്രയും, ഇരുനൂറോളം വിദ്യാർഥിനികളും, അധ്യാപികമാരും പങ്കെടുത്ത മെഗാ തിരുവാതിരയും, വടംവലി ഉൾപ്പടെയുള്ള വിവിധ മത്സരങ്ങളും ആഘോഷപരിപാടികൾ ആകർഷകമാക്കി.













