ഭ്രമണപഥത്തിൽ കൂറ്റൻ റഡാർ റിഫ്ലക്ടർ ആന്റിന വിജയകരമായി വിന്യസിച്ച് നൈസാർ (നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ ). ബഹിരാകാശത്തേക്ക് അയച്ചതിൽ വച്ച് ഏറ്റവും വലിയ ആന്റിനകളിൽ ഒന്നായ എട്ട് മീറ്റർ വീതിയുള്ള ഈ ആന്റിന കൃത്യ സ്ഥലത്ത് വിന്യസിച്ചതായി
എൻജിനീയർമാർ സ്ഥിരീകരിച്ചു. നാസ നിർമ്മിച്ച എൽ-ബാൻഡിലും ഇസ്രോ സംഭാവന ചെയ്ത എസ്-ബാൻഡിലും പ്രവർത്തിക്കുന്ന റഡാർ ഉപകാരണങ്ങളുമായാണ് ഈ റിഫ്ലക്ടർ പ്രവർത്തിക്കുന്നത്.’ഈ
മിഷന്റെ ഹൃദയമാണ് ഈ റിഫ്ളക്ടർ ,ഇതിന്റെ സുരക്ഷിതമായ വിന്യാസം ഉപഗ്രഹം അടുത്ത ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പ്രാപ്തമാണെന്ന ഉറപ്പ് നൽകുന്നതായും’ വിദഗ്ധർ അഭിപ്രായപ്പെടുന്നു.













