കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത വനിതാ ഫോറവും ആർ എസ് ഇ ടി ഐ യും യൂണിയൻ ബാങ്കും ചേർന്ന് 18 വയസു മുതൽ 45 വയസു വരെ ഉള്ള വനിതകൾക്കായി നടത്തുന്ന 15 ദിവസത്തെ ജ്യൂട്ട് ഉൽപ്പന്നങ്ങളുടെ നിർമാണ പരിശീലന പരിപാടി ഉത്ഘാടനം ആലങ്ങാട് ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് നിർവ്വഹിച്ചു. തേവർകാട് തിരുഹൃദയ ദേവാലയ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കെ എൽ എം വനിതാ ഫോറം വരാപ്പുഴ അതിരൂപത പ്രസിഡന്റ് അഡ്വ.ഡീന ജോസഫ് അദ്യക്ഷ ആയിരുന്നു.വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുറാണി ജോസഫ് മുഖ്യാതിഥി ആയിരുന്നു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഡോ. ആൻ്റണി സിജൻ
മണുവേലിപറമ്പിൽ ആമുഖപ്രഭാഷണം നടത്തി. യു ടി എ സംസ്ഥാന കൺവീനർ ബാബു തണ്ണി ക്കോട്ട്, ബിജു പുത്തൻപുരക്കൽ, ലിജിൻ ആൻസിലിൻ, ട്രീസ ലോപ്പസ്, ജോൺസൺ പാലക്കപ്പറമ്പിൽ, ജോസഫ് ടി.ജി, ശ്രീജ,നീമ ജൂഡി,സിജി വര്ഗീസ്,എന്നിവർ പ്രസംഗിച്ചു.













