സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ വിവിധ ജില്ലകളിൽ പഠനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ഇടയിൽ അഭിപ്രായം തേടി.സ്കൂൾ സമയം വർധിപ്പിക്കുന്നതിൽ
രക്ഷിതാക്കൾ പിന്തുണ നൽകിയെന്നും റിപ്പോർട്ട്.വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങൾ ലഭിച്ചു. ഭൂമിശാസ്ത്രവും സാംസ്കാരിക സാഹചര്യങ്ങളും പരിഗണിച്ച് 6 ജില്ലകളിലായിരുന്നു പഠനം.
വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ തേടി.













