2025 ജൂലൈ 17 വ്യാഴം 1199 കർക്കടകം 01
വാർത്തകൾ
🗞️👉 മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1983-87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
🗞️👉 അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
🗞️👉 കേരള സര്‍വകലാശാലയില്‍ മോഹനന്‍ കുന്നുമ്മലിന്റെ പുതിയ നീക്കം
കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാറിന്റെ ഔദ്യോഗിക വാഹനം പിടിച്ചെടുക്കാനുള്ള നീക്കം പൊളിഞ്ഞതോടെ പുതിയ നീക്കവുമായി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി മോഹനന്‍ കുന്നുമ്മല്‍ ഓണ്‍ലൈന്‍ യോഗം വിളിച്ചു.
🗞️👉 കാർഷിക മേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
കാർഷിക മേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പ്രധാനമന്ത്രി ധൻ ധന്യ യോജനയ്ക്ക് 24,000 കോടി രൂപ മന്ത്രിസഭ അംഗീകരിച്ചു. 100 കർഷക ജില്ലകൾ വികസിപ്പിക്കാൻ 24000 കോടി രൂപ വകയിരുത്തും. പദ്ധതിയുടെ പ്രയോജനം 1. 7 കോടി കർഷകർക്ക് ലഭിക്കും. ഓരോ സംസ്ഥാനത്തുനിന്നും കുറഞ്ഞത് ഒരു ജില്ലയെയെങ്കിലും പദ്ധതിക്കായി തിരഞ്ഞെടുക്കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
🗞️👉 വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും
ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ആണ് തീരുമാനം.
🗞️👉 കൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് H1N1
കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് H1 N1 സ്ഥിരീകരിച്ചു. എസ് എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ 9 ക്ലാസിലെ കുട്ടികള്‍ക്കാണ് H1N1 ബാധിച്ചത്. പനി ബാധിച്ച കുട്ടികള്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി തുടങ്ങി. പനി ബാധിച്ച മറ്റുകുട്ടികളെ ടെസ്റ്റ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കൂടുതല്‍ കുട്ടികള്‍ക്ക് അസുഖം ബാധിച്ചതായും സംശയമുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുമായി ആരോഗ്യ വകുപ്പ് അടിയന്തര യോഗം വിളിച്ചു.
🗞️👉 ICC ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി
ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. യശസ്വി ജയസ്‌വാൾ ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം റാങ്കിലേക്ക് വീണു. ഒരു സ്ഥാനം നഷ്ടപ്പെട്ട് ഋഷഭ് പന്ത് എട്ടാം റാങ്കിലേക്കും മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഒമ്പതാം റാങ്കിലേക്കും വീണു. ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ലോർഡ്‌സിൽ 104 ഉം 40 ഉം റൺസുകൾ നേടിയ റൂട്ടിനെ എട്ടാം തവണ ഒന്നാം സ്ഥാനത്ത് എത്താൻ സഹായിച്ചു. ഹാരി ബ്രൂക്കിക്ക് രണ്ടാം സ്ഥാനത്തും. കെയ്ൻ വില്യംസൺ മൂന്നാം സ്ഥാനത്തും എത്തി. കെ.എൽ. രാഹുൽ അഞ്ച് സ്ഥാനങ്ങൾ കയറി 35-ാം സ്ഥാനത്ത് എത്തി.












