വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരാസ്-യാനിക് സിന്നർ പോരാട്ടം. ലോക ഒന്നാം നമ്പർ താരമായ സിന്നറുടെ കന്നിക്കിരീടം തേടിയുള്ള വരവാണ് നാളെ. എന്നാൽ,
അൽകാരാസ്-സിന്നർ കലാശപ്പോരാട്ടം ഇത് ആദ്യമായല്ല. കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനലിലും കണ്ടത് അൽകാരാസ്-സിന്നർ കലാശക്കൊട്ട് തന്നെയായിരുന്നു. അതിൽ, സിന്നറിനെ തകർത്ത് അൽകാരാസ് കിരീടം നേടിയിരുന്നു.













