ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പരിപാടി ബഹിഷ്കകരികരിച്ചെന്ന മാധ്യമ വാർത്ത തെറ്റ്. മന്ത്രിസഭ യോഗം നീണ്ടുപോയതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ
കഴിയാത്തത്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത് പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു
പ്രതികരണം. ഇന്നലെ മാസ്കോട്ട് ഹോട്ടലിൽ നടന്ന പരിപാടിയിൽ മന്ത്രി പങ്കെടുത്തിരുന്നില്ല. ഗവർണർ രാജേന്ദ്ര ആർലേക്കർ ആയിരുന്നു ഉദ്ഘാടകൻ













