2025 ജൂലൈ 06 ഞായർ 1199 മിഥുനം 22
വാർത്തകൾ
🗞️👉 മൂന്നിലവ് സെൻ്റ്. പോൾസ് സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി.
മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം സമുചിതമായി ആഘോഷിച്ചു. ബഷീറിന് ഏറെ ഇഷ്ടപ്പെട്ട മാങ്കോസ്റ്റീൻ മരം സ്കൂൾ അങ്കണത്തിൽ നടുകയുണ്ടായി.തുടർന്ന് നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ് ബഷീർ അനുസ്മരണം നടത്തി. ശ്രീ. ലിബീഷ് മാത്യു ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ശ്രീമതി. ജസ്വിൻ ബി. ജോർജ് സ്വാഗതവും ശ്രീമതി. അഞ്ജു സ്കറിയാ നന്ദിയും രേഖപ്പെടുത്തി. പരിപാടികൾക്ക് സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. ക്രിസ്റ്റി ടോം, ശ്രീ. വിപിൻ തോമസ്, ശ്രീമതി. ജൂണറ്റ് മേരി ജോസഫ്, ശ്രീമതി. ജിഷ സെബാസ്റ്റ്യൻ,ശ്രീമതി. റോസ്മേരി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
🗞️👉 പന്നിക്കെണിയിൽ നിന്ന് 69കാരിക്ക് ഷോക്കേറ്റ് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
പാലക്കാട് വാണിയംകുളത്ത് വൈദ്യുതി മോഷ്ടിച്ച് വീടിനോട് ചേർന്ന് പന്നിക്കെണി സ്ഥാപിച്ചതിൽ നിന്നും 69കാരിക്ക് ഷോക്കേറ്റ് പരുക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. 45 വയസ്സുള്ള പ്രേംകുമാറിനെയാണ് ഷോർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറായിരുന്നു പന്നിക്കെണി സ്ഥാപിച്ചത്. ശനിയാഴ്ച രാവിലെ 7 മണിയോടെ വീടിനോട് ചേർന്നുള്ള പറമ്പിൽ പന്നിക്കെണിയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു 69 കാരിയായ മാലതി.
🗞️👉 വിജയപുരത്ത് ഞാറ്റുവേല ചന്തയും കർഷക സംഗമവും സംഘടിപ്പിച്ചു
കോട്ടയം: വിജയപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസംഗമവും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി സന്തോഷ് അധ്യക്ഷത വഹിച്ചു. വിജയപുരം ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലും വിത്തുകളും 40,000 പച്ചക്കറി തൈകളും വിതരണം ചെയ്തു. വിഷരഹിതമായ സുരക്ഷിത ഭക്ഷണം എന്ന ആശയത്തെ മുൻനിർത്തിയാണ് പച്ചക്കറി വിത്തുകളും തൈകളും പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന എല്ലാ വീടുകളിലും വിതരണം ചെയ്യുന്നതെന്ന് കൃഷി ഓഫീസർ കെ.എസ.് രമ്യ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ മിഥുൻ ജി. തോമസ്, ലിബി ജോസ് ഫിലിപ്പ്, പഞ്ചായത്തംഗങ്ങളായ സുരേഷ് ബാബു, സാറാമ്മ തോമസ്, ഷൈനി വർക്കി, ബിനു മറ്റത്തിൽ, കൃഷി ഓഫീസർ കെ.എസ് രമ്യ എന്നിവർ പ്രസംഗിച്ചു.
🗞️👉 കൂരോപ്പട സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു
കോട്ടയം : കൂരോപ്പട ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നിർമാണം പൂർത്തിയായ സ്മാർട്ട് വില്ലേജ് ഓഫീസിൻറ ഉദ്ഘാടനം റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യ്തു. ഏറ്റവും വേഗത്തിൽ വില്ലേജ് ഓഫീസുകളിലെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കേരളത്തിലെ അറുനൂറോളം വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായെന്നും വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ റവന്യൂ കാർഡ് രൂപത്തിലേക്ക് സമീപഭാവിയിൽ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.
🗞️👉 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം. വ്യത്യസ്ത സമയങ്ങളിൽ നിലയത്തിൽ നിന്ന് പകർത്തിയ പുറം കാഴ്ചകളാണ് നാല് പേരും ക്യാമറയിലാക്കിയത്. ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിൽ എത്തിയിട്ട് 10 ദിവസം പിന്നിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ് സംഘം.
🗞️👉 നിപ; മലപ്പുറത്ത് സമ്പർക്ക പട്ടികയിൽ ഉള്ളത് 228 പേർ
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്
🗞️👉 കേരളത്തിലുള്ളത് അടിപൊളി റെയിൽവേ, ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും; അശ്വനി വൈഷ്ണവ്
കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മൂന്നും നാലും മടങ്ങാണ് കേരളത്തിനായുള്ള റെയിൽവേ ബജറ്റ് വർധിപ്പിച്ചത്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു.













