കുരുന്നുകള്‍ക്കായി വത്തിക്കാൻ സംഘടിപ്പിച്ചിരിന്ന വേനൽക്കാല ശിബിരത്തിൽ എത്തിയ ബാലികാബാലന്മാരോടൊപ്പം സമയം ചെലവഴിച്ച് ലെയോ പതിനാലാമന്‍ പാപ്പ. കുരുന്നുകള്‍ക്കായി
വത്തിക്കാൻ സംഘടിപ്പിച്ചിരിന്ന വേനൽക്കാല ശിബിരത്തിൽ പങ്കെടുന്നവരും യുദ്ധവേദിയായ യുക്രൈനില്‍ നിന്നുള്‍പ്പെടെ എത്തിയ അറുനൂറിലേറെ ബാലികാബാലന്മാരുമൊത്താണ് പാപ്പ സമയം
ചെലവഴിച്ചത്. കുട്ടികളുമായി കുടിക്കാഴ്ച നടത്തി അവരുമൊത്ത് സംഭാഷണത്തിലേർപ്പെടുകയും ചെയ്ത പാപ്പ കുരുന്നുകളുടെ ചില ചോദ്യങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു.













