യുദ്ധത്തിന്റെ ഇരകള്‍ക്ക് അഭയകേന്ദ്രമായ ഗാസയിലെ ഏകകത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി സംഘം അപ്രതീക്ഷിത സന്ദർശനം നടത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുദ്ധത്തിൽ കുടിയിറക്കപ്പെട്ട നൂറുകണക്കിന് ആളുകൾക്ക്
https://www.youtube.com/watch?v=sUgufPdjhVg
അഭയകേന്ദ്രമായ ദേവാലയത്തില്‍ മാനുഷിക കാര്യങ്ങളുടെ ഏകോപനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസ് അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയത്. ഇത് ഇടവകയിലേക്കു ഐക്യരാഷ്ട്ര പ്രതിനിധികള്‍ നടത്തുന്ന ആദ്യ സന്ദർശനമായിരുന്നുവെന്നും തങ്ങള്‍ നടത്തുന്ന
https://www.youtube.com/watch?v=liv5Gi3KeDQ
സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം നന്ദിയര്‍പ്പിച്ചുവെന്നും ഹോളി ഫാമിലി ഇടവകയുടെ വികാരിയും അർജന്റീനിയൻ വൈദികനുമായ ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു.













