ഇന്ത്യയിലെ നിർമാണ പ്ലാന്റുകളിൽ നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കാനൊരുങ്ങി ഐ ഫോൺ നിർമാണ കമ്പനിയായ ഫോക്‌സ്‌കോണ്‍.പുതിയ തീരുമാനം ഇന്ത്യയിലെ ആപ്പിൾ നിർമാണത്തിന് കനത്ത തിരിച്ചടിയായി മാറിയേക്കും.രണ്ട് മാസം മുൻപാണ് കമ്പനി
ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കി തുടങ്ങുന്നത്.മുന്നൂറിലധികം ചൈനീസ് തൊഴിലാളികൾ ഇതിനോടകം കമ്പനിയിൽ നിന്ന് പോയതായും നിലവിലിപ്പോൾ തുടരുന്നവരിൽ ഭൂരിഭാഗം ആളുകളും
തായ്‌വാനിൽ നിന്നുള്ള സപ്പോർട്ട് സ്റ്റാഫുകളാണെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയുന്നു. ഇവരെ തിരികെ അയക്കുന്നതിന്റെ കാരണം ഇതുവരെ വ്യകതമായിട്ടില്ല.













