നിലമ്പൂർ വാണിയമ്പുഴ ഉന്നതിയിൽ കുടുങ്ങിയ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും തിരിച്ചെത്തി. ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിനെ തുടർന്നാണ് ആര്യാടൻ
ഷൗക്കത്തും സംഘവും രണ്ടു മണിക്കൂറോളം കുടുങ്ങിയത്. എൻജിൻ തകരാർ പരിഹരിച്ചാണ് ചാലിയാറിന് ഇപ്പുറം ഷൗക്കത്തിനെയും സംഘത്തേയും എത്തിച്ചത്.













