വിശുദ്ധ ലോറൻസിൻറെ നാമധേയത്തിലുള്ള ബസിലിക്കയിൽ റോം രൂപതയുടെ ആഭിമുഖ്യത്തിൽ നാളെ സമാധാനത്തിനായി ജാഗരണ പ്രാർത്ഥന നടത്തും. ലെയോ പതിനാലാമൻ പാപ്പ മെത്രാനായുള്ള
റോം രൂപതയുടെ നേതൃത്വത്തിലാണ് റോമൻ ചുമരുകൾക്ക് വെളിയിലുള്ള വിശുദ്ധ ലോറൻസിൻറെ നാമധേയത്തിലുള്ള ബസിലിക്കയിൽ പ്രാർത്ഥന നടക്കുക. പ്രാദേശിക സമയം നാളെ രാത്രി 8.30നാണ്
പ്രാര്‍ത്ഥന ആരംഭിക്കുക. റോം രൂപതയുടെ വികാരി ജനറാളായ കർദ്ദിനാൾ ബൽദസ്സാരെ റെയീന പ്രാർത്ഥന നയിക്കും












