നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെസി വേണുഗോപാലിനെ പ്രശംസിച്ച് എപി അനിൽകുമാർ എംഎൽഎ. കെസി വേണുഗോപാലിന്റെ പെൻഷൻ പരാമർശം ഗുണം ചെയ്തു.
സിപിഐഎമ്മിന്റെ മലപ്പുറം വിരുദ്ധ നിലപാട് ചർച്ചയാക്കിയതും കെസി വേണുഗോപാലാണെന്ന് എപി അനിൽകുമാർ പറഞ്ഞു. സ്ഥാനാർഥി നിർണയം മുതൽ എല്ലാ തിരഞ്ഞെടുപ്പ് കാര്യങ്ങളിലും
കെസി നിർണായക പങ്കുവഹിച്ചു. പ്രിയങ്കയുടെ വരവ് ഉൾപ്പെടെ കെസിയുടെ ഇടപെടലുകളൊക്കെയും വിജയത്തിന് വഴിയൊരുക്കിയെന്നും അനിൽകുമാർ പറഞ്ഞു.












