നിലമ്പൂർ നഗരസഭയിലും മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്. ലീഡ് പതിനൊന്നായിരം കടന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് യുഡിഎഫ്. ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റത്തിൽ
പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിൻ്റെ തുടക്കം നിലമ്പൂരിൽ നിന്ന്. ഇനി യുഡിഎഫ് ന്റെ വഴികളിൽ വിജയ ‘പൂക്കളുടെ
കാലമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. സത്യാനന്തരകാലത്ത് ഇതിൽനിന്ന് മറിച്ചൊരു ജനവിധി നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്കളങ്കരെ എന്നാണ് സന്ദീപ് വാര്യർ കുറിച്ചത്.












