ഇന്നലെ കണക്കുകൂട്ടിയപ്പോൾ കോൺഗ്രസ് 15 മുതൽ 20 ശതമാനം ഭൂരിപക്ഷം നേടും. സ്വതന്ത്ര സ്ഥനാർഥിയായി മത്സരിക്കുന്ന മുൻ എം എൽ എയായ പി വി അൻവർ പിടിക്കുക എൽ ഡി എഫിന്റെ വോട്ടുകളായിരിക്കും. അൻവർ അഞ്ച് എട്ടു പത്ത് വോട്ട് പിടിക്കൂലേ? പിടിക്കണം. അത് യുഡിഎഫിന്
ഗുണമാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വൻ ഭൂരിപക്ഷത്തിന് വിജയിക്കും. അൻവർ പിടിക്കുന്ന വോട്ടുകൾക്കനുസരിച്ച് യു ഡി എഫ്
സ്ഥാനാർഥിയുടെ ഭൂരിപക്ഷം കൂടുമെന്നും അബ്ദുൾ വഹാബ് പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.












