അന്താരാഷ്ട്ര ഗാർഹിക തൊഴിലാളിദിനത്തോടനുബന്ധിച്ച് കേരള ലേബർ മൂവ്മെൻ്റ് സംസ്ഥാന സമിതിയും, കേരള ഡൊമസ്റ്റിക്ക് വർക്കേഴ്സ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ 2025 ജൂൺ 16 തിങ്കളാഴ്ച POC യിൽ നടത്തിയ ഏകദിന സെമിനാർ കേരള ഡൊമസ്റ്റിക്ക് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി
ശ്രീമതി ശോഭ ആൻ്റെണി അദ്യക്ഷത വഹിച്ചു.KLM അസി ഡയറക്ടർ ശ്രീ. ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു KLM സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക് സ്വാഗതവും,UTA കൺവീനർ ശ്രീ. ബാബു തണ്ണിക്കോട്ട് ആമുഖ പ്രഭാഷണവും നടത്തി. KLM സംസ്ഥാന ട്രഷറർ ശ്രീ തോമസ് മാത്യു ആശംസ അർപ്പിച്ച് സംസാരിച്ചു. സ്ത്രീ ശാക്തീകരണവും സമകാലിക സാമൂഹിക സാമ്പത്തിക
യാഥാർത്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ലിൻഡ ലൂയിസ് Prof. സെൻ്റ്. തെരേസാസ് കോളേജ് എറണാകുളം ക്ലാസ് നയിച്ചു. ഗാർഹിക തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം ചർച്ച ചെയ്തു KLM വനിത ഫോറം സംസ്ഥാന പ്രസിഡൻ്റ് ശ്രീമതി.ബെറ്റ്സി ബ്ലെയ്സ് നന്ദി അർപ്പിച്ചു. KLM സംസ്ഥാന കോർഡിനേറ്റർ സിസ്റ്റർ ലീന സന്നിഹിതയായിരുന്നു. കൊച്ചി,
വരാപ്പുഴ,കോതമംഗലം, കോട്ടപ്പുറം, ഇരിങ്ങാലക്കുട, തൃശൂർ, ചങ്ങനാശ്ശേരി രൂപതകളിൽ നിന്നുള്ള KLM ഭാരവാഹികളും, ഗാർഹിക തൊഴിലാളി സുഹൃത്തുക്കളും സെമിനാറിൽ സംബന്ധിച്ചു.













