കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു. ചെറുവക്കോടൻ സ്വദേശിനി ശ്യാമളയുടെ പശുക്കൾക്കാണ് ഷോക്കേറ്റത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടി
വൈദ്യുതിയേറ്റതെന്ന് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്. പുലർച്ചെ മൂന്ന് മണിക്ക് കറവയ്ക്കായി എത്തിയപ്പോഴാണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്.













