ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് ‘ യെസ്’ പറഞ്ഞ് മസ്ക്
ട്രംപ് -മസ്ക് പോര് രൂക്ഷമാകുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് ‘യെസ്’ പറഞ്ഞ് ഇലോണ്‍ മസ്ക്. ട്രംപിന്റെ താരിഫ് നയം സാമ്പത്തിക
മാന്ദ്യത്തിലേക്ക് നയിക്കുമെന്നും വിമര്‍ശനം. ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക ആരോപണ കേസ് ഫയലില്‍ ട്രംപിന്റെ പേരുണ്ടെന്നും ഇലോണ്‍ മസ്ക് വെളിപ്പെടുത്തി. മസ്കില്‍ താന്‍
നിരാശനാണെന്നും ട്രംപ് പ്രതികരിച്ചു. മസ്കുമായി ഇനി നല്ല ബന്ധം തുടരുമോ എന്നതില്‍ സംശയമെന്നും ട്രംപ്. ട്രംപ് -മസ്ക് പോരിന് പിന്നാലെ ടെസ്ലയുടെ ഓഹരികള്‍ 15 ശതമാനം ഇടിഞ്ഞു.