2025 ജൂൺ 03 ചൊവ്വ 1199 ഇടവം 20
വാർത്തകൾ
🗞️👉 പാലാ രൂപതയ്ക്ക് മൂന്ന് ഫൊറോനകൾ കൂടി പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്നു പുതിയ ഫൊറോനകൾ
പാലാ : പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്ന് പുതിയ ഫൊറോനകൾ കൂടി രൂപീകരിച്ചു. രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പ്രസ്ബിറ്ററൽ കൗൺസിലിലാണ് ഈ രൂപീകരണം പ്രഖ്യാപിച്ചത്. കടപ്ലാമാറ്റം, കൊഴുവനാൽ, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ഫൊറോനാകളായി രൂപതാധ്യക്ഷൻ ഉയർത്തുന്നത്. ഇതുവരെ പതിനേഴ് ഫൊറോനകളാണ് രൂപതയിൽ ഉണ്ടായിരുന്നത്. പുതിയതായി രൂപംകൊള്ളുന്ന ഫൊറോനകൾ നിലവിൽ വരുന്നത് ജൂൺ മാസം എട്ടാം തീയതി ഞായറാഴ്ച പന്തക്കുസ്ത തിരുനാളോടുകൂടിയാണ്. അന്നേ ദിവസം നിയുക്ത ഫൊറോനകളിൽ നടത്തപ്പെടുന്ന സ്ഥാനാരോഹണശുശ്രൂഷയിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പ്രധാന കാർമികത്വം വഹിക്കും. സ്ഥാനാരോഹണശുശ്രൂഷകൾ രാവിലെ 8.00 മണിക്ക് കൊഴുവനാൽ പള്ളിയിലും, 9.15 ന് കടപ്ലാമറ്റം പള്ളിയിലും വൈകുന്നേരം 4.00 മണിക്ക് കൂത്താട്ടുകുളം പള്ളിയിലും അഭിവന്ദ്യ പിതാവ് നിർവഹിക്കുന്നതാണ്. ഫൊറോനകളായി പ്രഖ്യാപിച്ച ഇടവകളുടെ പ്രത്യേകതകൾ കൗൺസിലിൽ ബിഷപ്പ് ഓർമിപ്പിച്ചു.
🗞️👉 കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച (ജൂൺ 3) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
🗞️👉 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ
എറണാകുളം നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി സംശയിക്കുന്നയാളെ പനങ്ങാട് പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി സുധീഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ എറണാകുളം നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി സംശയിക്കുന്നയാളെ പനങ്ങാട് പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി സുധീഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ സ്പ്രേ അടിച്ച് മോഷണം നടത്തിയത്തിന്റെ പേരിൽ ഇയാൾക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ കേസുണ്ട്.
🗞️👉 അന്തിമ പോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചു നില്‍ക്കണം: വി ഡി സതീശന്‍
സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവകാശവാദങ്ങളുടെ ചീട്ടുകൊട്ടാരം പോലെ ദേശീയപാത നിലം പതിച്ചു. നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. 2026 ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും. അന്തിമ പോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചു നില്‍ക്കണമെന്നും പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ എന്റെ ഗുരുനാഥന്‍. മറ്റാര്‍ക്കും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
🗞️👉 എം ജി സര്‍വകലാശാല മാറ്റിവെച്ച പരീക്ഷകൾ ജൂണ്‍ 4 മുതൽ നടത്തും
മഴയെ തുടർന്ന് മാറ്റിവെച്ച മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ നടത്തും. മെയ് 30 മുതൽ മാറ്റിവെച്ച പരീക്ഷകളാണ് വീണ്ടും നടത്തുക. സംസ്ഥാനത്തെ വ്യാപക മഴയെ തുടർന്ന് പല ജില്ലകളിലും അലേർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് വിവിധ ഇടങ്ങളിൽ സ്കൂളുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം, അതിതീവ്ര മഴ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് തകൃതിയായി പെയ്തെങ്കിലും വരും ദിവസങ്ങളിലും മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. അറബികടലിൽ കാലവർഷ കാറ്റ് ദുർബലമായതോടെ ശക്തമായ മഴയുണ്ടാകില്ല. എന്നാൽ അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.













