നിലമ്പൂരില്‍ പി വി അന്‍വര്‍ ഒരു ഘടകമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജന്‍. അതുകൊണ്ടാണ് കോണ്‍ഗ്രസ് തട്ടിക്കളിക്കുന്നതെന്നും കോണ്‍ഗ്രസിന് അന്‍വറിനെ വേണം, വേണ്ട എന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍
തമ്മിലടിയുടെ പൊടിപൂരം കാണാം. അന്‍വര്‍ യുഡിഎഫില്‍ പോയാല്‍ അത് എല്‍ഡിഫിന്റെ വിജയത്തെ സഹായിക്കും. അന്‍വറിന് മാപ്പ് കൊടുക്കാന്‍ വിഡി സതീശന് കഴിയില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു.













