ജാര്‍ഖണ്ഡില്‍ CPI – മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു. സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആണ് മാവോയിസ്റ്റ് കമാന്‍ഡര്‍ തുളസി ഭുയ്യാൻ കൊല്ലപ്പെട്ടത്. പാലാമു ജില്ലയിലെ ഹുസൈനാബാദ് പൊലീസ്
സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നിതേഷ് യാദവിന് പരുക്ക് പറ്റിയതായി സേന അറിയിച്ചു. സംഘത്തില്‍ നിന്നും ആയുധ
ശേഖരങ്ങളും പിടിച്ചെടുത്തു. ഇന്നലെ രാത്രി വൈകിയായിരുന്നു ഏറ്റുമുട്ടൽ. നിതേഷ് യാദവിൻ്റെ നേതൃത്വത്തിലായിരുന്നു സംഘം.













