എറണാകുളം: പനമ്പിള്ളി നഗർ ആർ.ഡി.എസ് അവന്യുവിൽ ജേക്കബ്ബ് പുന്നൻ (80) നിര്യാതനായി. തൊടുപുഴ പച്ചിക്കര കുടുംബാംഗമാണ്. ഐ.ഐ ടി ഖാർഖ്പൂരിൽ നിന്ന് മൈനിംഗ് എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് (ധൻബാദ്) കണ്ടറ സെറാമിക്സ്, സൗദിയിലെ സിമൻ്റ് ഫാക്ടറി, തിരുവനന്തപുരം ഇംഗ്ലീഷ് ഇഡ്യൻ ക്ലെയ്സ് എന്നിവിടങ്ങളിൽ സേവനം അനുഷ്ടിക്കുകയുണ്ടായി. തുടർന്ന് മൈനിംഗ് കൺസെൻട്ടൻ്റായി പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ ലിഡാ ജേക്കബ് ഐ.എ എസ്.
മക്കൾ സുരേഷ് ജേക്കബ്ബ് (എഞ്ചിനിയർ, സൗദി അരാംകോ) ഡോ. ഡേവിഡ് ജേക്കബ് (ഗവ. ഹോസ്പിറ്റൽ ഷാർജ). മരുമക്കൾ: രശ്മി (ദമാം)ഡോ. ആൽഫി(ദുബൈ)
ശനിയാഴ്ച 10 മുതൽ പൊതുദർശനം എറണാകുളം പറമ്പിള്ളി നഗർ ആർ.ഡി.എസ് അവന്യുവിൽ. തുടർന്ന് സംസ്കാര ശുശ്രൂഷകൾ 3 ന് എളങ്കുളം ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.