അർണോസ് പാതിരി രണ്ടാം എഴുത്തച്ഛൻ: മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img
spot_img

Date:

spot_img
spot_img

എഴുത്തച്ഛന് ശേഷം കേരളീയ സമൂഹത്തിൽ ഭാഷ കൊണ്ടു വിപ്ലവം സൃഷ്ടിച്ച കവിയും ചിന്തകനും വ്യാകരണ പണ്ഡിതനും നിഘണ്ടു രചയിതാവുമായിരുന്നു അർണോസ് പാതിരിയെന്ന് പാലാ രൂപതാദ്ധ്യക്ഷനും സെന്റ് തോമസ് കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.സെന്റ് തോമസ് കോളേജ് പാലാ, ഓട്ടോണമസിൽ അർണോസ് പാതിരി ചെയറിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പിതാവ്. പതിന്നേഴാം നൂറ്റാണ്ടിൽ ജർമ്മനിയിൽ നിന്ന് ഭാരതത്തിലും തുടർന്ന് കേരളത്തിലുമെത്തി ഭാരതത്തിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമായണവും ഭാരതവും ഉപനിഷത്തുക്കളും മനസ്സിലാക്കുവാനായി സംസ്കൃതവും തുടർന്ന് തമിഴും മലയാളവും പഠിച്ച് ബഹുഭാഷാ പണ്ഡിതനായി വളർന്ന് സാഹിത്യ- സാംസ്ക്കാരിക പ്രവർത്തനങ്ങളെ മിഷണറി ദൗത്യമായി ഏറ്റെടുത്ത അതുല്യ വ്യക്തിത്വമായിരുന്നു അർണോസിന്റേതെന്നും അദ്ദേഹം അനുസ്മരിച്ചു. കോളേജ് മാനേജരും മുഖ്യ വികാരി ജനറാളുമായ റവ.ഡോ.ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അർണോസ് പാതിരി അക്കാദമി ഡയറക്ടർ റവ.ഡോ.ജോർജ് തേനാടിക്കുളം മുഖ്യപ്രഭാഷണം നടത്തി. രണ്ട് സ്ഥാപനങ്ങളും തമ്മിൽ ഒപ്പിട്ട ധാരണാപത്രം പ്രിൻസിപ്പൽ ഡോ. സിബി ജയിംസും അക്കാദമി കൈമാറിയ പുസ്തകങ്ങൾ വൈസ് പ്രിൻസിപ്പൽ റവ.ഡോ. സാൽവിൻ കെ.തോമസും ഏറ്റുവാങ്ങി. മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ. സോജൻ പുല്ലാട്ട്, ചെയറിന്റെ കോഡിനേറ്റർ ടോണി ജോസഫ് എന്നിവർ പ്രസംഗിച്ചു. മലയാള വിഭാഗം വിദ്യാർത്ഥികളുടെ പുത്തൻ പാന വായന സദസ്സിന് നവ്യാനുഭവമായി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related