പുതിയ പാർട്ടി പ്രഖ്യാപിച്ച് മുൻ ബിജെപി നേതാവ്
പുതിയ പാർട്ടി രൂപീകരിച്ച് കർണാടകയിലെ ബിജെപി നേതാവും മുൻ മന്ത്രിയുമായിരുന്ന ജി ജനാർദ്ദന റെഡ്ഡി. ‘കല്യാണ രാജ്യ പ്രഗതി പക്ഷ’ എന്നാണ് പാർട്ടിയുടെ പേര്.
2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഗാവതി മണ്ഡലത്തിൽ മത്സരിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പാർട്ടികൾക്ക് എതിരെയാണ് തന്റെ പുതിയ പാർട്ടി പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.