കേരളവും ഇന്ത്യയിൽ തന്നെ :കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (ബി)

spot_img
spot_img

Date:

spot_img
spot_img

കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച്, ബജറ്റിലെ പ്രത്യക്ഷമായ അവഗണനയിൽ പ്രതിഷേധിച്ച് കേരളവും ഇന്ത്യയിൽ തന്നെ എന്ന മുദ്രാവാക്യം ഉയർത്തി മാർച്ച് 7 ന് കോട്ടയം ഹെഡ് പോസ്റ്റോഫീസ് പിക്കറ്റ് ചെയ്യുന്നതാണെന്ന് കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികൾ മീഡിയാ അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എ ഫോർ ആന്ധ്ര ,ബി ഫോർ ബീഹാർ എന്നും പരസ്യമായി പറയുന്ന രീതിയിൽ കേന്ദ്രാവണന മാറിയപ്പോൾ കേരളീയർ ഒറ്റ മനുഷ്യനെ പോലെ ഈ കാട്ടു നീതിക്കെതിരെ പ്രതികരിച്ചെ മതിയാവൂ.

ഇക്കഴിഞ്ഞ പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പുക ളിൽ പോലും ഇടത് പക്ഷ നയങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ അഭിപ്രായപ്പെട്ടു.പ്രതിപക്ഷത്തിൻ്റെ വാദമുഖങ്ങൾ ജനങ്ങൾ സ്വീകരിച്ചില്ലാ എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് തെരെഞ്ഞെടുപ്പിലെ വിജയമെന്നും ഔസേപ്പച്ചൻ ഓടയ്ക്കൽ കൂട്ടി ചേർത്തു.

പാലാ മീഡിയാ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പ്രശാന്ത് നന്ദകുമാർ (ജില്ലാ പ്രസിഡണ്ട്) ഔസേപ്പച്ചൻ ഓടയ്ക്കൽ (സംസ്ഥാന ജോയിൻ്റ് സെക്രട്ടറി) ജില്ലാ വൈസ് പ്രസിഡൻറ് ശശിധരൻ ബി ,ജനറൽ സെക്രട്ടറിമാരായ അനസ്ബി ,മനോജ് പുളിക്കൽ ,ജില്ലാ സെക്രട്ടറിമാരായ അനൂപ് പിച്ചകപ്പള്ളി ,അജീന്ദ്രകുമാർ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീഷ് ബാബു ,ലൂക്കാച്ചൻ പി ജെ , അഡ്വ.സുജിത്ത്, വിജയകുമാർ ശ്രീവത്സം ,ജയകുമാർ ,ശ്രീരാജ് വി നായർ , കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related