ദില്ലി: ഷാരൂഖ് ഖാന് പ്രധാന വേഷത്തില്‍ എത്തുന്ന പഠാന് സിനിമയിലെ ‘ബേഷാരം രംഗ്’ ഗാനത്തെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ചിത്രത്തിനും പാട്ടിനും താരങ്ങള്‍ക്കുമെതിരെ ഓരോ ദിവസവും പുതിയ പരാതികൾ ഭീഷണികളും വരുകയാണ്.
ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അയോധ്യയിലെ പരമഹൻസ് ആചാര്യ എന്ന സന്യാസിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. “ഇന്ന് ഞങ്ങൾ ഷാരൂഖിന്റെ പോസ്റ്ററുകൾ കത്തിച്ചു. പഠാൻ എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു.ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടെത്തിയാൽ ഞാൻ അവനെ ജീവനോടെ ചുട്ടെരിക്കും.” എന്ന് പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ സന്യാസിയാണ് പരമഹംസ് ആചാര്യ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision