2 കോടി 5 ലക്ഷം രൂപ അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു നോട്ടീസ് നൽകി ആഗ്ര നഗരസഭ. ചരിത്രസ്മാരകമായ താജ്മഹലിനു 1.9 കോടി രൂപ വെള്ളക്കരമായും 1.5 ലക്ഷം രൂപ വസ്തുനികുതിയായും അടയ്ക്കണമെന്നാണ് നോട്ടീസ്. അടച്ചില്ലെങ്കിൽ വസ്തു കണ്ടുകെട്ടുമെന്നും നോട്ടീസിൽ പറയുന്നു. ചരിത്രസ്മാരകങ്ങൾക്കു വസ്തു നികുതി ബാധകമല്ലെന്നാണ് എഎസ്ഐ അധികൃതരുടെ വിശദീകരണം.
നികുതി അടച്ചില്ലെങ്കിൽ താജ്മഹൽ കണ്ടുകെട്ടും
Date: