ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ ആർട്ട്സ് ഡേ ആഘോഷങ്ങൾ മലയാള ചലച്ചിത്ര സംവിധായകൻ ശ്രീ ഭദ്രൻ മാട്ടേൽ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ മറ്റുള്ളവരുടെ, അധ്യാപകരുടെ പ്രോത്സാഹനങ്ങൾ ഏറ്റുവാങ്ങി ഉയരങ്ങൾ കീഴടക്കാൻ നമുക്ക് കഴിയുമെന്ന് ഭദ്രൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. എല്ലാ മനുഷ്യരുടെ യും കുട്ടിക്കാലത്ത് അല്ലങ്കിൽ വിദ്യാർത്ഥ ജീവിതകാല ഘട്ടത്തിൽ അവരെ കൈപിടിച്ചുയർത്തുന്ന ഒരദ്ധ്യാപകൻ അല്ലെങ്കിൽ ഗുരുസ്ഥാനിയരായ വൈദികരോ, കന്യ സത്രീകളോ ഉണ്ടായിരിക്കും – ജീവിതത്തിൽ അദ്ദേഹത്തെ കൈപിടിച്ചുയർത്തിയ ഒരു വൈദികന്റെ കഥ അദ്ദേഹം കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു എല്ലാവരും എല്ലാ കാര്യങ്ങളിലും ഒന്നാമൻമാർ അല്ലെങ്കിലും ഏതെങ്കിലും കാര്യങ്ങളിൽ എല്ലാവർക്കും ദൈവം കഴിവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു -ഒരു കുറവുണ്ടെങ്കിൽ അത് പരിഹരിക്കാൻ മറ്റെന്തെങ്കിലും മേഖലകളിൽ ദൈവം ഓരോ വ്യക്തികൾക്കും കൂടുതൽ കഴിവ് നൽകിയാണ് ഈ ലോകത്തിലേക്ക് വിട്ടിരിക്കുന്നത് എന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു തൻ്റെ സൂപ്പർ ഹിറ്റ് ചിത്രമായ സ്പടികം ഇന്നും 30 വർഷങ്ങൾക്ക് ശേഷവും കാണാൻ ഇ ഷ്ടപ്പെടുവാൻ കരണം ജീവിതത്തിലെ നേർരേഖ വരച്ചുകാട്ടുന്നതിനാലാണ് .
. ‘ ജീവിതത്തിലെ തൻ്റെ കുട്ടിയുടെ വാസനകൾ തിരിച്ചറിയാതെ പോയ ഒരു പിതാവിൻറെ അവനെ താൻ വരയ്ക്കുന്ന വരയിലൂടെ നയിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു പിതാവിൻ്റെ എല്ലാം തിരിച്ചറിഞ്ഞപ്പോൾ സമയം അതിക്രമിച്ചു കഴിഞ്ഞ ഒരു മനുഷ്യൻ്റെ കഥ പറയുന്ന സ്പടികം ഇന്നും സാധാരണക്കാരുടെ ജീവിതത്തിലെ ഹൃദയത്തുടിപ്പുകൾ പോലും ഏറ്റുപറയുന്ന ഒരു സിനിമയാണെന്ന് അദ്ദേഹം – ഓർമിപ്പിച്ചു തൻ്റെ വേദനകൾ എല്ലാം ഒരു കറുത്ത കണ്ണടയുടെ മറവിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു സഹൃദയനായ ഹീറോയുടെ കഥയാണ് സ്ഫടികം നമ്മുടെ മുന്നിൽ വരച്ചു കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്പടികത്തിന് തുല്യം സ്ഫടികം ‘മാത്രം – സിനിമകളിലെ നല്ല’സന്ദേശങ്ങൾ സ്വീകരിച്ച് ജീവിതം കരുപിടിപ്പിക്കാൻ എല്ലാ വിദ്യാർത്ഥികളും തയ്യാറാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു അദ്ദേഹത്തിൻറെ കഥ ‘പറഞ്ഞുകൊണ്ട് ശ്രീ ഭദ്രൻ വേദി കീഴടക്കി – മാനേജർ റവ.ഫാ.ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഫാ.സോമി മാത്യു, പി.റ്റി.എ പ്രസിഡൻ്റ്, ശ്രീ സജു കൂടത്തിനാൽ, ഹെഡ്മാസ്റ്റർ ഷാജി ജോസ് ഫ്, സെൻ അബ്രാ’ഹം എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision














