2024 ഡിസംബർ 29 ഞായർ 1199 ധനു 14
വാർത്തകൾ
- ക്രിസ്തു വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുന്നവരെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്നും സുവിശേഷത്തെ പ്രതി പീഡിപ്പിക്കപ്പെടുന്ന സ്ത്രീപുരുഷന്മാർ നിരവധിയാണെന്നും അവര്‍ വധിക്കപ്പെടുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. പ്രഥമ ക്രൈസ്തവ രക്തസാക്ഷിയും തൻറെ ഘാതകരുടെ മേൽ കുറ്റമാരോപിക്കരുതേയെന്ന് മരണവേളയിൽ കർത്താവിനോടു പ്രാർത്ഥിച്ചവനുമായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ.
- മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിങ് ഇനി ഓര്‍മ
സംസ്‌കാരം യമുന തീരത്തെ നിഗംബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നിഗംബോധ് ഘട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വിലാപയാത്രയായാണ് നിഗംബോധ് ഘട്ടിലെത്തിച്ചത്.
- ജനുവരി 4 ന് കിഴതടിയൂർ ബാങ്കിന് മുമ്പിൽ നിക്ഷേപകരുടെ ധർണ്ണ
ജനുവരി 4 ന് പത്തുമണി മുതൽ കിഴതടിയൂർ ബാങ്കിന് മുമ്പിൽ കിസ്ക്കോ ബാങ്ക് സംരക്ഷണ സമിതി എന്ന പേരിൽ നിക്ഷേപകർ ധർണ്ണ നടത്തുമെന്ന് റോയി വെള്ളരിങ്ങാട്ട് ബിനു മാത്യൂസ് മാക്കിൽ, അഡ്വ ജോസ് ചന്ദ്രത്തിൽ, ജോയി കളരിക്കൽ എന്നിവർ മീഡിയ അക്കാഡമിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
- കസാക്കിസ്ഥാനിലുണ്ടായ വിമാനാപകടത്തിൽ അസർബൈജാനോട് ക്ഷമ ചോദിച്ച് പുടിൻ
അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തിൽ അസെർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനോട് മാപ്പ് പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യൻ വ്യോമമേഖലയിൽ വച്ച് അപകടം നടന്നതിലാണ് അസർബൈജാനോട് പുടിൻ ക്ഷമ ചോദിച്ചത്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയായിരുന്നു പുടിൻ ക്ഷമ ചോദിച്ചത്.
- പെരിയ ഇരട്ടക്കൊലക്കേസിലെ വിധി കേട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍ പൊട്ടിക്കരഞ്ഞു
എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ ലഭിക്കമെന്നാണ് ഇരുവരുടേയും അമ്മമാരുടെ വൈകാരിക പ്രതികരണം. വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും, നിയമപോരാട്ടം തുടരുമെന്നും കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ സഹോദരി അമൃത പറഞ്ഞു.
എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്നുണ്ടായിരുന്നു. വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ല. കുറ്റക്കാരെയെല്ലാം ശിക്ഷിച്ചേ പറ്റൂ. ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നു. കടുത്തശിക്ഷ കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു – ശരത് ലാലിന്റെ അമ്മ പറഞ്ഞു.
- തടസ്സങ്ങളെ അതിജീവിച്ച് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഗാസയിലെ ക്രൈസ്തവരെ സന്ദര്‍ശിച്ചു
യുദ്ധത്തിന്റെ ദുരിതത്തില്‍ ജീവിതം വഴിമുട്ടിയ ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് കാലത്ത് ആശ്വാസം പകര്‍ന്നുകൊണ്ട് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല ഗാസ സന്ദര്‍ശിച്ചു. ഹോളിഫാമിലി ദേവാലയത്തില്‍വെച്ച് മുന്‍കൂറായി ക്രിസ്തുമസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച പാത്രിയാര്‍ക്കീസ് വിശുദ്ധ കുര്‍ബാനക്ക് ശേഷം ക്രിസ്തുമസ്സ് ട്രീയും പുല്‍ക്കൂടും ആശീര്‍വദിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- പത്തനംതിട്ടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിൻ്റെ വീട് ആക്രമിച്ചു
പത്തനംതിട്ട കൊടുമണിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിൻ്റെ വീടിന് നേരെ ആക്രമണം. മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമുഴിക്കലിന്റെ വീടാണ് അയൽവാസികൾ അടങ്ങുന്ന സംഘം അടിച്ചു തകർത്തത്.













