1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മിരെകോര്‍ട്ടിലാണ് വിശുദ്ധ ഫൗരിയര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വിശുദ്ധന്‍ പിന്നീട് ചൌമൌസ്സി ആശ്രമത്തില്‍

വൈദീക പഠിതാവായി ചേരുകയും 1589-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. 1597-ല്‍ വിശുദ്ധന്‍ അഴിമതിയും, മതനിന്ദയും കൂടാതെ മതവിരുദ്ധവാദത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്ന ജില്ലയിലെ മറ്റൈന്‍കോര്‍ട്ട് എന്ന ഇടവകയുടെ വികാരിയായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ
നിരന്തരമായ പ്രാര്‍ത്ഥനയുടെയും, നിര്‍ദ്ദേശങ്ങളുടേയും ഉത്തമ മാതൃകയുടേയും ഫലമായി സഭ അവിടെ പുനസ്ഥാപിക്കപ്പെട്ടു. 1621-ല്‍ ടൌളിലെ മെത്രാന്റെ ഉത്തരവ് പ്രകാരം വിശുദ്ധന്‍ ലൊറൈനിലെ സന്യാസസഭകളിലെ നിയമങ്ങള്‍ പരിഷ്കരിക്കുവാനായി ലൊറൈനില്‍ എത്തി. 1629-ല്‍

‘ഔര്‍ സേവിയര്‍’ എന്ന സന്യാസ സഭ സ്ഥാപിച്ചു. 1632-ല്‍ വിശുദ്ധന്‍ ഈ സന്യാസസഭയിലെ അധിപതിയായി നിയമിതനായി. സന്യാസിനികള്‍ പെണ്‍കുട്ടികള്‍ക്കായി ചെയ്യുന്നത് പോലെ തന്റെ സഭാംഗങ്ങളായ സഹോദരന്‍മാര്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് വിശുദ്ധന്‍
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ആഗ്രഹിച്ചു. 1625-ല്‍ വിശുദ്ധന്‍ ജോണ്‍ കാല്‍വിന്‍റെ സിദ്ധാന്തമായ ‘കാല്‍വിനിസം’ എന്ന പ്രോട്ടസ്റ്റന്റ് വിശ്വാസരീതി സ്വീകരിച്ച സാം എന്ന നാന്‍സിക്ക് സമീപമുള്ള പ്രദേശ വാസികളെ മാമോദീസ മുക്കുവാന്‍ നിയോഗിക്കപ്പെട്ടു. ‘House of Lorrain’ ആയുള്ള ബന്ധം കാരണം വിശുദ്ധന് ഗ്രേയിലേക്ക്

ഒളിവില്‍ പോകേണ്ടതായി വന്നു. അവിടെ വച്ച് വിശുദ്ധന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. 1730-ല്‍ ബെനഡിക്റ്റ് പതിമൂന്നാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1897-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.














