ഗസയിലേക്ക് സഹായവുമായിപ്പോകുന്ന ട്രക്കുകള്‍ കൊള്ളയടിക്കാനും ഡ്രൈവര്‍മാരില്‍ നിന്ന് പ്രൊട്ടക്ഷന്‍ ഫീസ് പിടിച്ചുപറിക്കാനും വിവിധ
ഗുണ്ടാ സംഘങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം മൗനാനുവാദം നല്‍കുന്നതായി പ്രമുഖ ഇസ്രയേലി ദിനപത്രം ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.
പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗസയിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ 100ഓളം സഹായ ലോറികളാണ് കൊള്ളയടിക്കപ്പെട്ടത്. തെക്കന്‍ ഗസ മുനമ്പില്‍ സഹായ ട്രക്കുകള്‍ കൊള്ളയടിച്ച സംഘത്തിലെ 20 പേരെ പലസ്തീന് സുരക്ഷാ സേന വധിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ഗസയിലേക്കുള്ള വാഹനങ്ങള്‍ കെരെം ഷാലോം ക്രോസിംഗിലൂടെ കടന്നു പോകുമ്പോള്‍ ആയുധധാരികളായ ആളുകള്‍ തടഞ്ഞുവെന്നും വാര്‍ത്തയുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision