പ്രശ്നം, സ്ഥൈര്യലേപനം എന്ന കൂദാശ, പ്രയോഗത്തിൽ, “അവസാനത്തെ കർമാനുഷ്‌ഠാനം” ആയി ചുരുങ്ങുന്നില്ല എന്ന് എങ്ങനെ ഉറപ്പുവരുത്തും എന്നതാണ്. അതായത് സഭയിൽനിന്നുള്ള വിടവാങ്ങലിന്റെ കൂദാശയാകാതിരിക്കുന്നത് എങ്ങനെയെന്ന്. അത് വിടവാങ്ങൽ കൂദാശയാണ് എന്ന് പറയപ്പെടാറുണ്ട്. കാരണം, ഒരിക്കൽ യുവജനങ്ങൾ അത് സ്വീകരിച്ചാൽ അവർ അകലുന്നു. പിന്നെ മടങ്ങിവരുന്നത് വിവാഹം കഴിക്കുന്നതിനുവേണ്ടിയുമാണ്.
ഇതാണ് ആളുകൾ പറയുന്നത്… എന്നാൽ അത് സഭാജീവിതത്തിൽ സജീവപങ്കാളിത്തത്തിന്റെ ആരംഭകൂദാശയാണെന്ന് നാം ഉറ പ്പാക്കണം. സഭയിലുടനീളമുള്ള ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ അസാധ്യം എന്ന് തോന്നിപ്പിച്ചേക്കാവുന്ന ഒരു നാഴികക്കല്ലാണത്. എന്നാൽ നാം അതിനെ പിന്തുടരുന്നത് അവസാനിപ്പിക്കണം എന്ന് അർത്ഥമില്ല. അത് എല്ലാ സ്ഥൈര്യലേപനാര്‍ത്ഥികളെയും
സംബന്ധിച്ചുള്ളതല്ല. അത് കുട്ടികളോ, പ്രായപൂർത്തിയായവരോ ആകട്ടെ. പക്ഷേ, സമൂഹത്തിന്റെ ആനിമേറ്റേഴ്‌സ് ആയി തുടർന്നേക്കാവുന്ന കുറച്ചുപേരെയെങ്കിലും സംബന്ധിച്ചു സുപ്രധാനമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision