യേശു യാക്കോബിനോടും യോഹന്നാനോടും ചോദിച്ചു: ‘നിങ്ങൾക്കുവേണ്ടി ഞാൻ എന്തുചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?’ (മർക്കോ 10:36). ഉടൻതന്നെ അവൻ വീണ്ടും ചോദിച്ചു: ‘ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങൾക്കു കഴിയുമോ?’ (മർക്കോ 10:38). യേശുവിൻ്റെ ഈ ചോദ്യങ്ങൾ വിവേചിച്ചറിയലിലേക്കു നമ്മെ നയിക്കുന്നു.
കാരണം ചോദ്യങ്ങൾ നമ്മുടെ ഉള്ളിൽ ഉള്ളത് എന്താണെന്നു കണ്ടെത്താൻ നമ്മെ സഹായിക്കുന്നു, നമ്മുടെ ഹൃദയത്തിലെ ആഗ്രഹങ്ങളിലേക്ക് അത് വെളിച്ചം വീശുന്നു, നമുക്ക് അവബോധമില്ലാത്തവയിലേക്കു പോലും. കർത്താവിന്റെ വചനത്താൽ നമുക്ക് നമ്മെത്തന്നെ ചോദ്യം ചെയ്യാം. അവൻ നമ്മൾ ഓരോരുത്തരോടും ഇങ്ങനെ ചോദിക്കുന്നതായി സങ്കൽപ്പിക്കുക: ‘നിങ്ങൾക്കുവേണ്ടി ഞാൻ എന്തുചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?’ രണ്ടാമത്തെ ചോദ്യവും: ‘ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ? ഈ ചോദ്യങ്ങളിലൂടെ, താനും ശിഷ്യന്മാരുമായുള്ള ബന്ധവും അവർക്കു തന്നെക്കുറിച്ചുള്ള പ്രതീക്ഷകളും സാധാരണയും ഏതു ബന്ധത്തിലും കാണുന്ന കാഴ്ചപ്പാടോടുകൂടി തന്നെ യേശു വെളിപ്പെടുത്തിത്തരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision