രണ്ടു പതിറ്റാണ്ട് മുന്‍പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നടത്തിയ പോളണ്ട് സന്ദര്‍ശനത്തെ തുടര്‍ന്നു നിരീശ്വരവാദം വിട്ട് കത്തോലിക്ക പൗരോഹിത്യം സ്വീകരിച്ച പോളണ്ട് സ്വദേശിയുടെ തിരുപ്പട്ടത്തിലേക്കുള്ള യാത്ര മാധ്യമ ശ്രദ്ധ നേടുന്നു. 30 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് നിരീശ്വരവാദിയായ ക്രിസ്റ്റഫര്‍ ക്രാല്‍ക്കായുടെ യഥാര്‍ത്ഥ ജീവിതനിയോഗം ദൈവം കാണിച്ചുകൊടുത്തത്.
കത്തോലിക്കാ മാധ്യമമായ അലീറ്റിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാ. ക്രിസ്റ്റഫര്‍ തന്റെ ജീവിത കഥ പങ്കുവെയ്ക്കുകയായിരിന്നു. തെക്ക്-കിഴക്കന്‍ പോളണ്ടിലെ കീല്‍സ് സ്വദേശിയായ ക്രിസ്റ്റഫര്‍ പൂര്‍ണ്ണമായും ദൈവവിശ്വാസം ഉപേക്ഷിച്ചു കൊണ്ടുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്. ദേവാലയത്തിന്റെ മുന്നില്‍ കൂടെ പോലും പോകാന്‍ അദ്ദേഹം താത്പര്യപ്പെട്ടിരിന്നില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision