പ്രഭാത വാർത്തകൾ 2024 നവംബർ 05

Date:

വാർത്തകൾ

  • വിവരാവകാശനിയമപ്രകാരം രേഖ നൽകിയില്ലെങ്കിൽനഷ്ടപരിഹാരത്തിന് വ്യവസ്ഥ: സംസ്ഥാന വിവരാവകാശ കമ്മീഷൻ

കോട്ടയം: വിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശനിയമപ്രകാരം അപേക്ഷകനു ലഭിക്കേണ്ട രേഖകൾ/വിവരങ്ങൾ ലഭ്യമല്ലെന്നു കാട്ടി മറുപടി നൽകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ രേഖകൾ ലഭിക്കാത്തതുമൂലം അപേക്ഷകനുണ്ടാകുന്ന നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വകുപ്പിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ഉത്തരവുകളും ചട്ടങ്ങളും പ്രകാരം ഓഫീസ് രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടത് ഓഫീസ് മേധാവിയുടെ ബാധ്യതയാണ്. നിയമാനുസൃതമായ രേഖകൾ പൂർണമായോ ഭാഗകമായോ നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം വകുപ്പ്/സ്ഥാപനത്തിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാനാണ് വ്യവസ്ഥയുള്ളത്. തീരദേശപരിപാലന നിയമമനുസരിച്ച് കെട്ടിടനിർമാണത്തിന് അനുമതി നൽകിയ രേഖയുടെ പകർപ്പ് ലഭ്യമാക്കാനായി കൊച്ചി മുനിസിപ്പൽ കോർപറേഷൻ വൈറ്റില സോൺ ഓഫീസിൽ ചെല്ലാനം സ്വദേശി വിവരാവകാശ അപേക്ഷ നൽകി. എന്നാൽ രേഖ ലഭ്യമല്ലെന്ന മറുപടിയാണ് കോർപറേഷൻ നൽകിയത്. തുടർന്ന് അപേക്ഷകൻ വിവരാവകാശകമ്മീഷനെ സമീപിക്കുകയായിരുന്നു.

  • റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റ വയല സ്വദേശിനി അനന്യ

പാലാ . സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റ വയല സ്വദേശിനി അനന്യയെ (9) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 4.30 യോടെ വയല ഭാഗത്ത് വച്ചായിരുന്നു അപകടം.

  • ചെറുപുഷ്പമിഷൻ ലീഗ് ചേർപ്പുങ്കൽ മേഖലയുടെ നേതൃത്തത്തിൽ നടത്തിയ Oikos 2024 ന്റെ ഉത്ഘാടനം പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ നിർവഹിക്കുന്നു

ചേർപ്പുങ്കൽ ഫൊറോനാ വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ, ഫാമിലി അപ്പോസ്‌ലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, മിഷൻ ലീഗ് ഫൊറോന ഡയറക്ടർ ഫാ. തോമസ് പരിയാരത്ത്, മറ്റക്കരഹോളി ഫാമിലി പള്ളി വികാരി ഫാ. ജോസഫ് പരിയാത്ത്,മേഖല പ്രസിഡന്റ്‌ റോയി കുളങ്ങര, ജോ. ഡയറക്ടർ സി. ട്രിനിറ്റ CMC എന്നിവർ സമീപം.

  • ചേർപ്പുങ്കൽ ഫൊറോനയിലെ നാലിലധികം കുട്ടികളുള്ള കുടുംബങ്ങളെ ആദരിച്ചു

മറ്റക്കര: ചെറുപുഷ്പ മിഷൻ ലീഗ് ചേർപ്പുങ്കൽ മേഖലയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ഫൊറോനയിലെ 15 ഇടവകകളിലെ സൺഡേ സ്കൂളിൽ പഠിക്കുന്ന കുട്ടികളടക്കം നാലിലധികം കുട്ടികളുള്ള അറുപതോളം കുടുംബങ്ങളെ ആദരിച്ചു. ഒയ്ക്കോസ് 2024എന്ന ഈ സംഗമത്തിൽ അറുപത് കുടുംബങ്ങളിൽ നിന്നായി, മുന്നൂറോളം ആളുകൾ പങ്കെടുത്തു. ചേർപ്പുങ്കൽ ഫൊറോന വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ച സംഗമം പാലാ രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ, മിഷൻ ലീഗ് ചേർപ്പുങ്കൽ മേഖല ഡയറക്ടർ റവ. ഫാ. തോമസ് പരിയാരത്ത്, മറ്റക്കര ഹോളി ഫാമിലി പള്ളി വികാരി റവ. ഫാ. ജോസഫ് പരിയാത്ത്, ചേർപ്പുങ്കൽ മേഖല പ്രസിഡന്റ് റോയി വർഗീസ് കുളങ്ങര, വൈസ് ഡയറക്ടർ സി. ട്രിനിറ്റ എലിസബത്ത് CMC എന്നിവർ ആശംസകൾ അർപ്പിച്ചു. പങ്കെടുത്ത എല്ലാ കുടുംബങ്ങളെയും ആദരിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ആറു മക്കളുടെ പിതാവും, ഡോക്ടറും, പ്രോ-ലൈഫ് സജീവ പ്രവർത്തകനും, വിശ്വാസപരിശീലകനുമായ ഡോ. മാമ്മൻ അതിരമ്പുഴ ക്ലാസ്സ്‌ നയിച്ചു. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒന്നിച്ചുചേർന്ന ഈ മഹാസംഗമം അത്യന്തം ഹൃദ്യമായിരുന്നു.

  • നീണ്ടൂര്‍ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തില്‍
    സ്‌കന്ദഷഷ്ഠിആചരണം നവബംര്‍ ഏഴിന്

ഏറ്റുമാനൂര്‍:നീണ്ടൂര്‍ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തില്‍
സ്‌കന്ദഷഷ്ഠിആചരണം നവബംര്‍ ഏഴിന്ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും.
സുബ്രഹ്‌മണ്യസ്വാമി ശൂരസംഹാരംചെയ്ത ദിവസമാണ് സ്‌കന്ദഷഷ്ഠി.ഭഗവാന്‍ ദേവസേനാതിപതിയായി താരകാസുര നിഗ്രഹഭാവത്തില്‍ കുടികൊള്ളുന്ന നീണ്ടൂര്‍ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠിആചരണംപ്രധാന്യമുള്ളതാണന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

  • തൊഴിലവസരം: അപേക്ഷ ക്ഷണിച്ചു

പാലാ : സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി പാലാ മുണ്ടാ ങ്കൽ സെൻ്റ് ഡൊമിനിക് പള്ളി കെട്ടിടത്തിൽ ആരംഭിച്ച “കേരളാ ഗ്രോ പ്രീമിയർ ഔട്ട്ലെറ്റി”ൽ സെയിൽസ്മാൻ കം അക്കൗണ്ടൻ്റായി ജോലി ചെയ്യാനാഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും കണക്കും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവരെയാണ് ജോലിക്ക് പരിഗണിക്കുന്നത്. താൽപ്പര്യമുള്ളവർ തങ്ങളുടെ ബയോഡേറ്റ യോടു കൂടിയ അപേക്ഷ 2024 നവം: 9-ാം തീയതിക്കകം 9388227449 എന്നീ വാട്സ്ആപ്പ് നമ്പറിലോ kanjiramattomapcl@gmail.com എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 99 61668240.

  • കാനഡയിൽ ഖലിസ്ഥാൻ വാദികളുടെ ആക്രമണം

കാനഡയിൽ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖ് വംശജർ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട് പുനരധിവാസം: പ്രളയബാധിതർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ

ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല...

കാരുണ്യം സാംസ്ക്കാരിക സമിതി നാളെ 23ന് അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു

പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന...

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര....

ആലപ്പുഴ PWD റസ്റ്റ്‌ ഹൗസ് ശുചിമുറിയിൽ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ...