ഹൃദയമില്ലാത്ത ഇന്നിന്റെ ലോകത്തിൽ ഹൃദയമാകണം യുവജനങ്ങൾ : ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

Date:

പാലാ : ഹൃദയമില്ലാത്ത ഇന്നിന്റെ ലോകത്തിന്റെ ഹൃദയമാകണം യുവജനങ്ങൾ എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. SMYM – KCYM പാലാ രൂപതയുടെ യുവജനദിനാഘോഷം ECCLESIA ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുന്നാളിനോടനുബന്ധിച്ച് SMYM കടുത്തുരുത്തി ഫൊറോനയുടെയും കീഴൂർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീഴൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ വെച്ച് ഒക്ടോബർ 26, 27 തീയതികളിലാണ് യുവജന ദിനാഘോഷം നടത്തപ്പെട്ടത്.

സമ്മേളനത്തിൽ യുവജനങ്ങൾ അവരുടെ ആശങ്കകളും ആഗ്രഹങ്ങളും പിതാവുമായി പങ്കുവെയ്ക്കുകയും ചെയ്തു. രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്താനിരിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പിതാവ് നിർവഹിച്ചു. മെഡിസിറ്റിയിലെ വിവിധ പദ്ധതികളെപ്പറ്റി പാലാ രൂപത വികാരി ജനറാൾ വെരി. റവ. ഫാ ജോസഫ് കണിയോടിക്കൽ യുവജനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തു.

എസ്.എം.വൈ.എം പാലാ രൂപത പ്രസിഡന്റ് ശ്രീ എഡ്വിൻ ജോസിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, കടുത്തുരുത്തി ഫൊറോനാ രക്ഷാധികാരി റവ.ഫാ. മാത്യു ചന്ദ്രക്കുന്നേൽ, കീഴൂർ യൂണിറ്റ് രക്ഷാധികാരി ഫാ. ജോസഫ് വയലിൽ രൂപത ജനറൽ സെക്രട്ടറി മിജോ ജോയി SMYM കടുത്തുരുത്തി ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ചീനോത്തുറമ്പിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വിവിധ മത്സരങ്ങളുടെ സമ്മാനവിതരണവും നടത്തപ്പെട്ടു. രൂപതാ ജോയിന്റ് ഡയറക്ടർ സി. നവീനാ സി.എം.സി, സി.

ആൻസ് എസ്.എച്ച്, കടുത്തുരുത്തി മുൻ ഫൊറോന ഡയറക്ടർ ഫാ.മാത്യു തയ്യിൽ, പെരിങ്ങുളം യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് മധുരപ്പുഴ, വാലാച്ചിറ യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് വഞ്ചിപുരക്കൽ രൂപതാ വൈസ് പ്രസിഡന്റ് റ്റിൻസി ബാബു, മാർട്ടിൻ വി. രാജു, കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് ഷെബിൻ ഷാജി, വൈസ് പ്രസിഡന്റ് ജോൺസി ജോണി, കീഴൂർ യൂണിറ്റ് പ്രസിഡന്റ് എബിൻ കുര്യൻ, മെർലിൻ മറ്റ് രൂപത, ഫൊറോന, യൂണിറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു.

സമ്മേളനത്തന് ശേഷം ജപമാല പ്രദക്ഷിണവും പ്രശസ്ത മെന്റലിസ്റ്റ് സഞ്ചു പി ചെറിയാന്റെ ഇന്ററാറ്റീവ് സെക്ഷനും ആരാധനയും ക്യാമ്പ് ഫയറും നടത്തപ്പെട്ടു. വി. കുർബാനയോടെ ക്യാമ്പ് അവസാനിച്ചു. രൂപതയിലെ വിവിധ ഇടവകളിൽ നിന്നായി മുന്നൂറോളം യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജനസംഖ്യ നിർണയത്തിനായുള്ള സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം മുതൽ ആരംഭിച്ചേക്കും

 സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ഭീകരവാദിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

സൈനിക ആംബുലൻസിന് നേരെ ആക്രമണം നടത്തിയ ഭീകരനെയാണ് വധിച്ചത്. മറ്റൊരു ഭീകരൻ...

പാലാ ഇളംതോട്ടം ഭാഗത്ത് യുവതി മരണപെട്ടതിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ

കോട്ടയം : കഴിഞ്ഞ ഒക്‌ടോബർ 10 ന് വീടിനുള്ളിൽ തൂങ്ങി മരിച്ച...

ഏറെനാൾ നീണ്ടുനിന്ന ദുരിതത്തിനൊടുവിലാണ്, മലയാളികളായ ഏഴംഗസംഘം തിരികെ നാട്ടിലെത്തിയത്

ഒടുവിൽ ആശ്വാസ തീരത്ത്; കംബോഡിയയിൽ കുടുങ്ങിയ യുവാക്കൾ നാട്ടിലെത്തി കൊച്ചിയിൽ വിമാനമിറങ്ങിയ ഇവർ...