പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  26

Date:

വാർത്തകൾ

  • ആധിപത്യമല്ല, ദുർബ്ബലനെ പരിപാലിക്കലാണ് യഥാർത്ഥ ശക്തി, പാപ്പാ!

വളരെ ലളിതവും അതുപോലെതന്നെ നിർണ്ണായകവുമായ ഒരു വാക്ക് ഉപയോഗിച്ച്, യേശു നമ്മുടെ ജീവിതരീതിയെ നവീകരിക്കുന്നു. യഥാർത്ഥ ശക്തി ഏറ്റവും ശക്തരുടെ ആധിപത്യത്തിലല്ല, മറിച്ച് ദുർബ്ബലരുടെ പരിപാലനത്തിലാണ് എന്ന് അവിടന്ന് നമ്മെ പഠിപ്പിക്കുന്നു. ഏറ്റവും ദുർബ്ബലരെ പരിപാലിക്കലാണ് യഥാർത്ഥ ശക്തി, ഇത് നിന്നെ മഹാനുഭാവനാക്കുന്നു!  അതുകൊണ്ടാണ് ഗുരു ഒരു കുട്ടിയെ വിളിച്ച് ശിഷ്യന്മാരുടെ ഇടയിൽ നിർത്തി ആ ശിശുവിനെ ആലിംഗനം ചെയ്തുകൊണ്ട് പറയുന്നത്: “ഇതുപോലുള്ള ശിശുക്കളിൽ ഒരാളെ എൻറെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു” (മർക്കോ 9, 37). കുഞ്ഞിന് ശക്തിയില്ല: കുട്ടിക്ക് ആവശ്യങ്ങളുണ്ട്. നാം മനുഷ്യനെ പരിപാലിക്കുമ്പോൾ, മനുഷ്യന് എപ്പോഴും ജീവൻ ആവശ്യമാണെന്ന് നാം അംഗീകരിക്കുകയാണ്.

  • കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് സെവാഗ്

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്BJP നിലപാടുകളോട് അടുപ്പം പുലർത്തുന്ന സെവാഗ് പൊടുന്നനെയാണ് കോൺഗ്രസ് സ്ഥാനാർഥി അനിരുദ്ധ് ചൗധരിയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. ഇത് BJP പ്രവർത്തകരെ പോലും അമ്പരപ്പിച്ചു. അടുത്ത സുഹൃത്തായ ചൗധരിക്ക് വോട്ട് അഭ്യർഥിച്ചാണ് സെവാഗ് രംഗത്തെത്തിയത്.

  • വഖഫ് ബോർഡിനെതിരെ സിറോ മലബാർ സഭ; ലോക്സഭ സെക്രട്ടറിയേറ്റിന് പരാതി

വഖഫ് ബോർഡിനെതിരെ ലോക്സഭ സെക്രട്ടറിയേറ്റിന് പരാതിയുമായി സിറോ മലബാർ സഭ. ചെറായി, മുനമ്പം വില്ലേജുകളിലെ ക്രൈസ്‌തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് കൈയേറുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 600 ലധികം കുടുംബങ്ങൾ പ്രതിസന്ധിയിലാണെന്നും വഖഫ് നിയമ ഭേദഗതിയിൽ ഈ വിഷയം പരിഹരിക്കാനുള്ള നിർദ്ദേശമുണ്ടാകണമെന്നും പരാതിയിൽ സഭ ആവശ്യപ്പെടുന്നു. നിലവിൽ കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കുന്നതാണ് ഈ പരാതി.

  • IBPS പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന തീയതികൾ

ഐബിപിഎസ് ആർആർബി (റൂറൽ റീജിയണൽ ബാങ്ക്സ്) ക്ലാർക്ക് 2024 പ്രിലിംസ് ഫലം സെപ്റ്റംബർ 29ഓടെ പ്രസിദ്ധീകരിച്ചേക്കും പരീക്ഷയിൽ പങ്കെടുത്തവർക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലമറിയാം. ഓഗസ്റ്റ് 10, 17, 18 തീയതികളിലാണ് പരീക്ഷ നടന്നത്. ആർആർബി ഓഫീസ് അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ വിജയിച്ചവർക്ക് ഒക്ടോബർ 6ന് നടക്കുന്ന മെയിൻസ് പരീക്ഷയിൽ പങ്കെടുക്കാം.

  • മെസി ഇന്റർ മിയാമി വിടാൻ ഒരുങ്ങുന്നു?

ലയണൽ മെസി മേജർ സോക്കർ ലീഗ് ക്ലബ്ബ് ഇന്റർ മിയാമി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട് . ഇന്റർ മിയാമിയുമായി 2025 ഡിസംബർ വരെയാണ് മെസിക്ക് കരാറുള്ളത്. കരാർ അവസാനിക്കുന്നതോടെ താരം ക്ലബ്ബ് വിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെസിയുടെ കുട്ടിക്കാലത്തെ ക്ലബ്ബ് കൂടിയായ അർജന്റീനയിലെ ന്യൂവെൽസ് ഓൾഡ് ബോയ്സിലേക്ക് മെസി തിരികെപ്പോകുമെന്നും റിപ്പോർട്ടുണ്ട്.

  • നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു

നിപ മൂലമുണ്ടായ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയിൻമെൻ്റ് സോൺ നിയന്ത്രണവും, മാസ്ക് നിർബന്ധമാക്കിയതടക്കം ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിൻവലിച്ചു. ജില്ലാ കലക്ടർ ആണ് ഇക്കാര്യം അറിയിച്ചത്.

  • നെയ്യിൽ മായം: കേരളത്തിൽ മൂന്ന് ബ്രാൻഡുകളുടെ വിൽപന നിരോധിച്ചു

സംസ്ഥാനത്ത് മായം കലർന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്ത മൂന്ന് ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. ചോയ്‌സ്, മേന്മ, എസ്ആർഎസ് എന്നീ ബ്രാൻഡുകളാണ് മായം കലർന്ന നെയ്യ് വിൽക്കുന്നതായി കണ്ടെത്തിയത്. ഈ ബ്രാൻഡുകളുടെ സംഭരണവും വില്പനയും ഭക്ഷ്യസുരക്ഷാ കമ്മിഷൻ നിരോധിച്ചു. വിപണിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് നിശ്ചിത ഗുണനിലവാരം ഇല്ലാത്തവയാണെന്ന് കണ്ടെത്തിയത്.

  • സിപിഎമ്മും, കോൺഗ്രസും പിന്നിൽ കേരളത്തിൽ ഒന്നാമതെത്തി BJP

സംസ്ഥാനത്ത് ഫെയ്‌സ്ബുക്കിൽ ഒരു മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി കേരള BJP. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യപാർട്ടിയും BJPയാണ്. സംസ്ഥാനം ഭരിക്കുന്ന CPMനെ പിന്തുടരുന്നത് 7.72 ലക്ഷം പേരും പ്രതിപക്ഷമായ കോൺഗ്രസിനെ പിന്തുടരുന്നത് 3.52 ലക്ഷം പേരുമാണ്. ഇരുവരെയും അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് BJP. ലോക്സ‌ഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനും തൃശൂരിൽ വിജയത്തിനും പിന്നാലെയാണ് ഈ നേട്ടം.

  • കേരളത്തിലെ 12 ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു11 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ലക്ഷ്യ സർട്ടിഫിക്കേഷനുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് 187 ആരോഗ്യ സ്ഥാപനങ്ങൾക്ക് NQAS സർട്ടിഫിക്കേഷനും 12 ആരോഗ്യ സ്ഥാപനങ്ങൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചതായി മന്ത്രി പറഞ്ഞു.

  • ഒരു സ്കൂ‌ൾ ഒരു ഗെയിം’ പദ്ധതിക്ക് ഇന്ന് തുടക്കം

കായിക വകുപ്പിൻ്റെ ഒരു സ്‌കൂൾ ഒരു ഗെയിം പദ്ധതിയ്ക്ക് ഇന്ന് തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എച്ച്എസ്എസിൽ തുടക്കമാകും . പദ്ധതിയുടെ ഭാഗമായി സ്പോർട്സ് കിറ്റ് വിതരണ ഉദ്ഘാടനം കായിക മന്ത്രി അബ്ദുറഹിമാൻ നിർവഹിക്കും. ജനുവരിയിൽ നടന്ന കായിക ഉച്ചകോടിയിൽ ഡെക്കാത്തണുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സ്പോർട്‌സ് കിറ്റ് വിതരണം. കായിക മേഖലയിൽ മികവ് കാണിക്കുന്ന 80 സ്കൂളുകളിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്.

  • കാൺപൂർ ടെസ്റ്റിൽ സ്പിൻ കെണി?

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ അതിവേഗ പിച്ചിൽ അനായാസം ജയിച്ച ടീം ഇന്ത്യ കാൺപൂരിലെ ഫ്ലാറ്റ് പിച്ച് തെരഞ്ഞെടുത്തു. ആദ്യ 3 ദിവസം ബാറ്റിങ്ങിന് യോജിച്ച ഈ പിച്ച് അതിന് ശേഷം സ്പിന്നിന്റെ പറുദീസയായി മാറുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിൽ മൂന്ന് സ്‌പിന്നർമാരുമായി ഇരു ടീമുകളും കളത്തിലിറങ്ങുമെന്നാണ് കരുതുന്നത്.

  • സംസ്ഥാനത്തൊട്ടാകെ വിജിലൻസിന്റെ ‘ഓപ്പറേഷൻ വിസ്ഫോടൻ’

സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് വിവിധയിടങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഇത് സംബന്ധിച്ച് തങ്ങൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷൻ വിസ്ഫോടൻ’ എന്ന് പരിശോധന സംഘടിപ്പിച്ചതെന്ന് വിജിലൻസ് അറിയിച്ചു. ജില്ലാ കളക്ടറേറ്റുകളിലെ സെക്ഷനുകളിലും നിലവിൽ ലൈസൻസ് നേടിയ സ്ഥാപങ്ങളിലുമായിരുന്നു പരിശോധന.

  • സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ തിരുവനന്തപുരത്ത് നടന്നു. അൻവറിന്റെ പരാതി യോഗത്തിൽ പരിഗണനയ്ക്ക് വച്ചു. പി ശശിയുടെ പേര് ചേർത്ത് പുതിയ പരാതിയാണ് പാർട്ടിയുടെ പരിഗണനയിൽ ഉള്ളത്. അൻവറിനെ മുഖ്യമന്ത്രി തള്ളിയതോടെ ഈ പരാതി ഇന്ന് തന്നെ പരിഗണിക്കണോ അതോ പിന്നീട് പരിഗണിച്ചാൽ മതിയോ എന്ന കാര്യത്തിൽ സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ അഭിപ്രായം നോക്കിയിട്ടാണ് നിലപാട്.

  • പുൽവാമ ഭീകരാക്രമണ കേസ് പ്രതി മരിച്ചു

2019 ഫെബ്രുവരി 14ന് 40 സിആർപിഎഫ് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിലെ പ്രതി മരിച്ചു. പുൽവാമയിലെ ഹജ്ബാൽ കകപോറ സ്വദേശിയായ ബിലാൽ അഹമ്മദ് കുചായ് ആണ് മരിച്ചത്. സ്ഫോടകവസ്തു‌ക്കൾ നിറച്ച കാർ സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദിൽ അഹ്മദ് ദർ എന്ന പ്രതിക്ക് താമസിക്കാൻ ഒളിയിടം ഒരുക്കി നൽകിയെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ജമ്മുവിലെ കിഷ്‌ത്വാർ ജയിലിൽ കഴിയുകയായിരുന്നു.

  • ബലാത്സംഗ കേസ്; സിദ്ദിഖ് ഒളിവിൽ തുടരുന്നു

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ കണ്ടെത്താൻ കേരള പൊലീസിന് ഇനിയും ആയിട്ടില്ല. ഇതിനിടെ അറസ്റ്റ് തടയുന്നതിനായി സിദ്ദിഖ് ഇന്ന് സുപ്രിംകോടതിയെ സമീപിക്കും. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ മുഗുൾ റോഹത്ഗി ഹാജരായേക്കും. അതേസമയം സിദ്ദിഖിന്റെ ഈ നീക്കത്തിനെതിരെ അതിജീവിത സുപ്രിംകോടതിയിൽ തടസഹർജി നൽകും. നടന്റെ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ നടൻ ഒളിവിലായത്.

  • ഇന്നലെ ജമ്മു കശ്മീരിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്

ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്നലെ. ആറു ജില്ലകളിലെ 26 നിയമസഭ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. 39 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നാഷനൽ കോൺ ഫറൻസ് ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല, ജമ്മു കശ്‌മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹാമിദ് ഖറ, ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

  • കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്നലെ രാത്രി 11:30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.സമുദ്രോപരിതലത്തിൽ സെക്കന്റിൽ 0.9 മുതൽ 1.1 മീറ്റർ വരെ ഒഴുക്കുണ്ടാകുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്ന് അറിയിച്ചിരുന്നു.

  • ഹിസ്ബുള്ള കമാൻഡറെ വധിച്ച് ഇസ്രായേൽ

ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. ഇബ്രാഹിം മുഹമ്മദ് ക്വബൈസി ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയാണ് ഇബ്രാഹിമിന്റെ മരണം സ്ഥിരീകരിച്ചത്. ഗ്രാമങ്ങളിൽ ഹിസ്ബുള്ളയുടെ വലിയ സൈനിക സാന്നിധ്യമാണ് ഉള്ളതെന്ന് ഇസ്രായേൽ പറയുന്നു. സാധാരണക്കാരുടെ വീടുകളുടെ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച ദീർഘദൂര റോക്കറ്റുകളും ഇസ്രയേൽ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ കാണാം.

  • തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിക്കുന്നു

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും പുനർവിഭജനം നടത്തും. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാർഡുകളുടെ എണ്ണം 23612 ആകും, നിലവിലിത് 21900 ആണ്.

  • അഭിപ്രായ സർവേയിൽ കമല ഹാരിസിന് പിന്തുണ  കൂടുന്നു

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് വൻ ഭൂരിപക്ഷം പ്രവചിച്ച് റോയിട്ടേഴ്സ് – ഇപ്സോസ് സർവേ. ഡോണൾഡ് ട്രംപിനേക്കാൾ 7 പോയിന്റ് ലീഡാണ് കമല സർവേകളിൽ നേടിയിരിക്കുന്നത്. കമല ഹാരിസിന് 47 ശതമാനവും ഡോണൾഡ് ട്രംപിന് 40 ശതമാനവും പോയിൻ്റാണ് സർവേ പ്രവചിക്കുന്നത്. സംവാദത്തിലെ പ്രകടനം പ്രശംസ നേടിയതിനു പിന്നാലെയാണ് കമല ഹാരിസ് ലീഡ് നിലയിൽ മുന്നേറ്റം നടത്തുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

  • അദാലത്ത് അറിയിപ്പ്

ഭൂമി തരം മാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഒക്ടോബർ 25 ന് സംസ്ഥാന തല ഉദ്ഘാടനം നടക്കും. 25 സെന്റിൽ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള ഫോം5, ഫോം 6 അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്.

  • പിആർ ശ്രീജേഷിനോട് അവ​ഗണന തുടർന്ന് സർക്കാർ

ചെസ് ഒളിംപ്യാഡ് വിജയികൾക്ക് നാട്ടിലെത്തിയ ദിവസം തന്നെ പാരിതോഷികം നൽകി തമിഴ്നാട് സർക്കാർ അനുമോദിക്കുമ്പോൾ പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പിആർ ശ്രീജേഷിനോടുള്ള കേരള സർക്കാ‌രിന്റെ അവ​ഗണന ചർച്ചയാവുന്നു. മാറ്റിവെച്ച ശ്രീജേഷിൻ്റെ അനുമോദന ചടങ്ങ് ഇതുവരെ നടത്താത്തതിന് പുറമെ പ്രഖ്യാപിച്ച രണ്ടുകോടി സമ്മാനത്തുകയും ഇതുവരെ നൽകിയില്ല. കായികതാരങ്ങളോടുള്ള കരുതലിലും പ്രോത്സാഹനത്തിലും വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും അതിവേഗമാണ് തമിഴ്നാടിന് സർക്കാരിന്. ലോക ചെസ് ഒളിംപ്യാഡ് ജേതാക്കളായി നാട്ടിൽ തിരിച്ചെത്തിയ ദിവസം തന്നെ ആർ പ്രഗ്നാനന്ദ, ഡി ഗുകേഷ് വൈശാലി എന്നിവർക്ക് സർക്കാർ അനുമോദനം നൽകുകയായിരുന്നു. 

  • മൂന്ന് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്ത്

ഇന്നലെ മൂന്ന് ചിന്നഗ്രഹങ്ങള്‍ ഭൂമിക്ക് അരികിലെത്തുമെന്ന മുന്നറിയിപ്പുമായി നാസ. ഇവയില്‍ രണ്ടെണ്ണം വിമാനത്തിന്‍റെ വലിപ്പമുള്ളതാണ്. എന്നാല്‍ ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ ഇവ കടന്നുപോകും.  മൂന്ന് ഛിന്നഗ്രഹങ്ങളാണ് സെപ്റ്റംബര്‍ 25ന് ഭൂമിക്ക് അരികിലെത്തുന്നത്. 2024 എസ്‌ജി, 2024 എസ്‌എഫ്, 2024 ആര്‍കെ7 എന്നീ ഛിന്നഗ്രഹങ്ങളാണ് ഇവ. ഇതില്‍ 2024 എസ്‌ജി ഒരു വീടിന്‍റെ വലിപ്പമുള്ളതാണ് എന്ന് നാസ പറയുന്നു.

  • റോബോ ടാക്‌സികൾ നിരത്തുകളെത്തിക്കുമെന്ന് ടെസ്ല മേധാവി ഇലോൺ മസ്‌ക്

ഇലക്ട്രിക് ബസുകൾ തണുത്ത കാലാവസ്ഥയിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പറയുന്നതിനിടെയാണ് റോബോ ടാക്‌സികൾ എത്തിക്കുന്നതിനെക്കുറിച്ച് മസ്‌ക് സംസാരിച്ചത്. എന്നാൽ മസ്‌കിന്റെ അവകാശവാദം യാഥാർത്ഥ്യത്തിലേക്കെത്തുമ്പോൾ ബസിനേക്കാൾ ചിലവ് റോബോ ടാക്‌സികൾക്ക് വേണ്ടിവരുമെന്നാണ് പഠനങ്ങൾ പറയുന്നത്.പൂർണമായും സെൽഫ് ഡ്രൈവിങ്ങിലേക്ക് ടെസ്ല വാഹനങ്ങളെ എത്തിച്ച് കഴിയുന്നതോടെയായിരിക്കും റോബോ ടാക്‌സികൾ എത്തിക്കുക.

  • മേലുകാവ് വില്ലേജ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മേലുകാവ് വില്ലേജ് ഇഎസ്എ യിൽ ഉൾപ്പെടുത്തുന്നതിനെതിരെ സെമിനാറും സംവാദവും നടത്തി.

മേലുകാവുമറ്റം: മേലുകാവ്‌ വില്ലേജ് സംരക്ഷണ സമിതിയുടെ രക്ഷാധികാരി റെവ്‌. ഡോക്ടർ ജോർജ് കാരംവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിന് സമിതി ചെയർമാൻ ശ്രീ.  ജെയിംസ് മാത്യു തെക്കേൽ സ്വാഗതം പറഞ്ഞു. ഇഎസ്ഏ നടപ്പാക്കിയാൽ വരാവുന്ന ദുരന്തങ്ങളെ പറ്റി മുഖ്യപ്രഭാഷണം നടത്തിയ ശ്രീ. പി സി ജോസഫ് എക്സ് എംഎൽഎ യോഗത്തിൽ സൂചിപ്പിച്ചു. ഇന്ന് കാണുന്ന അവസ്ഥയിൽ നിന്നും നമ്മുടെ പ്രദേശം വളരെ പിന്നോട്ട് പോകുമെന്നും ഈ മേഖലയിൽ താമസിക്കുന്ന ആളുകളുടെ സ്വാതന്ത്ര്യം പൂർണമായും ഹനിക്കപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇഎസ്എ നടപ്പിൽ വന്നാൽ പ്രദേശത്തെ ഭൂമിയുടെ വില സീറോ ആയി മാറും എന്നും, ഓരോ ചെറിയ കാര്യങ്ങൾക്കും വനം വകുപ്പിന്റെയും മറ്റ് ഗവൺമെന്റ് ഏജൻസികളുടെയും അനുവാദം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

  • ഉപസംവരണത്തിന്റ പ്രസക്തിയും പ്രധാന്യവുംകണ്‍വെന്‍ഷന്‍ 29-ന്

ഏറ്റുമാനൂര്‍: സംവരണ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഉപസംവരണത്തിന്റ പ്രസക്തിയും പ്രധാന്യവും  എന്നവിഷയത്തില്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 29-ന് രാവിലെ 10.30-ന് ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ഓഡിറ്റോറിയത്തില്‍നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സുപ്രീംകോടതി വിധിയിലെ സാമൂഹ്യനീതിയുടെമൂല്ല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും ഈ സന്ദേശം ജനങ്ങളിലെത്തിക്കാനുമാണ് കണ്‍വെന്‍ഷന്‍.മുതിര്‍ന്നമാധ്യമ പ്രവര്‍ത്തകന്‍ എം.ജെ.ബാബുഉദ്ഘാടനം ചെയ്യും. കെ.കെ.ജിന്‍ഷു അധ്യക്ഷത വഹിക്കും.സാമൂഹ്യചിന്തകന്‍ കെ.എം.സലിംകുമാര്‍ വിഷയാവതരണം നടത്തും.പത്രസമ്മേളനത്തില്‍ വി.ഡി.ജോസ്,ജിന്‍ഷു,കെ.വി.രഘുവരന്‍, പാറമ്പുഴബിജു,സജിപാമ്പാടി എന്നിവര്‍ പങ്കെടുത്തു.

  • തായ്‌വാനിൽ നടക്കുന്ന ഏഷ്യാ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പാലാ അമ്പാറ സ്വദേശിനി മനീഷ ജോസഫ് ഇടം നേടി

പാലാ: തായ്‌വാൻ്റെ തലസ്ഥാനമായ തായ്പേയിൽ ഒക്ടോബർ 15 മുതൽ നടക്കുന്ന നാലാമത് ഏഷ്യാകപ്പ് സോഫ്റ്റ്ബോൾ ഏഷ്യൻ യൂണിവേഴ്‌സിറ്റി വനിതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സോഫ്റ്റ് ബോൾ ടീമിൽ പാലാ അമ്പാറ സ്വദേശിനി ഇടം പിടിച്ചു. അമ്പാറ കറുകപ്പള്ളിൽ കെ വി ജോസുകുട്ടിയുടെ മകൾ മനീഷ ജോസഫാണ് ദേശീയ ടീമിൽ ഇടം നേടിയത്. കേരളത്തിൽ നിന്നും അലീന ജോബി(എറണാകുളം), നന്ദ എസ് പ്രവീൺ (തിരുവനന്തപുരം) എന്നിവരും ദേശീയ ടീമിൽ ഇടം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇന്ന് ഭരണഘടന ദിനം

75-ാം ഭരണഘടന ദിനത്തോട് അനുബന്ധിച്ച് വൻ ആഘോഷ പരിപാടികളാണ് ദേശീയ തലത്തിൽ...

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യ പ്രതികരണങ്ങളിൽ നടപടിയിലേക്ക് BJP

തിരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയിലേക്ക് കടക്കാൻ ബിജെപി. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷ്...

“സമാധാനം സൃഷ്ടിക്കുക, സഹായം ആവശ്യമായവർക്ക് അത് ചെയ്‌തുകൊടുക്കുക എന്നിവയാണ് ക്രൈസ്‌തവ ദൈവവിളിയും ദൗത്യവും”

ഇരുപത് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന്, 'യൂറോപ്പിലെ കത്തോലിക്കാസഭയ്ക്ക് സംരക്ഷണം തീർക്കുക' എന്ന പ്രമേയ...

2025-ലെ ഐ.പി.എല്‍  പൂരം

സീസണിലേക്കുള്ള മെഗാതാരലേലം സൗദി അറേബ്യയിലെ ജിദ്ദയില്‍ അവസാനിച്ചപ്പോള്‍ ഓരോ ടീം മാനേജ്‌മെന്റും...