ഇടുക്കിയിലും മുല്ലപ്പെരിയാറിലും തുടർച്ചയായി ജലനിരപ്പ് ഉയരുന്നത് വൻ ആശങ്ക. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ഏഴായിരത്തോളം ഘനയടി വെള്ളം സെക്കൻഡിൽ പെരിയാറിലേക്ക് ഒഴുകിയെത്തിയതോടെ മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം എന്നിവിടങ്ങളിലെ പല വീടുകളിലും വെള്ളം കയറി. പെരിയാറിലേക്ക് കൂടുതൽ ജലം എത്തിയതോടെ തീരവാസികൾ ആശങ്കയിലാണ്.
കേരളത്തിലെ ഡാമുകളിൽ ആശങ്ക; വീടുകളിൽ വെള്ളം കയറി
Date: