കാക്കനാട്: കേരള സർക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരിയുമായ റവ.ഫാ. മോർളി കൈതപ്പറമ്പിലിനെ ലെയ്സൺ ഓഫീസറായി മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമിച്ചു.
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സീറോമ ലബാർസഭയ്ക്കായി ഒരു ലെയ്സൺ ഓഫീസർ വേണമെന്ന ആവശ്യം സിനഡ് അംഗീകരിച്ചതിനെ തുടർന്നാണ് ഈ നിയമനം. 2020 മുതൽ തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്തു വരവേയാണ് ഫാ. കൈതപ്പറമ്പിലിനെ ഈ പുതിയ ഉത്തരവാദിത്വം കൂടി സഭ ഏൽപ്പിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision