കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കായുള്ള ‘ഹോളി ഫാമിലി എന്‍ഡോവ്മെന്റ് പദ്ധതി
‘ പൊതുസമ്മേളനത്തില്‍വെച്ച് സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രഥമ പുരസ്കാരം സുനി & ജെനി ദമ്പതികള്‍ക്ക് നല്കി. ഭൂമിയില്‍ ജനിക്കുന്ന ഒരോ കുഞ്ഞും ഈ ലോകത്തിന് വലിയ അനുഗ്രഹവുമായിട്ടാണ് കടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ നിലനില്‍പ്പും പ്രകൃതിയുടെ സംരക്ഷണവും ദൈവം മനുഷ്യരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഉദരത്തിലെ കുഞ്ഞിന് പിറക്കുവാനുള്ള സാഹചര്യം ഒരുക്കുവാന്‍ ഒരോ കുടുംബത്തിനും ചുമതലയുണ്ടെന്നും അതിന് പിന്തുണ നല്കുവാന് സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗര്‍ഭഛിദ്രത്തില്‍ നിന്നും കൗണ്‍സിലിങ് വഴി നിരവധി കുടുംബങ്ങളെ രക്ഷിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളിലെ കുട്ടായ്മ വലിയ സന്തോഷത്തിനും ഐശ്വര്യത്തിനും ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവന്റെ സംരക്ഷണത്തിനുവേണ്ടി സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുമോദിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision