യേശുവിനുവേണ്ടി ജീവിക്കാൻ, സംഗീത കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ലാറ്റിനമേരിക്കയിലെ സുപ്രസിദ്ധ പോപ്പ് ഗായകനായ ഡാഡി യംഗി
. പ്യൂർട്ടോ റിക്കോയിലെ ജോസ് മിഗുവേൽ കൊളീസിയത്തിൽ നടന്ന തന്റെ അവസാന സംഗീത പരിപാടിക്കിടയിലാണ് ഇനി തന്റെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിക്കുകയാണെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. യേശുക്രിസ്തു എന്നിൽ ജീവിക്കുന്നുണ്ടെന്നും, ഞാൻ യേശുക്രിസ്തുവിലാണ് ജീവിക്കുന്നതെന്നും ലോകത്തോട് മുഴുവൻ വിളിച്ചു പറയാൻ തനിക്ക് യാതൊരുവിധത്തിലുള്ള നാണവുമില്ലെന്ന് താരം പറഞ്ഞു.
യേശു എന്നിൽ വസിക്കുന്നുവെന്നും അവനുവേണ്ടി ഞാൻ ജീവിക്കുമെന്നും ലോകത്തെ മുഴുവൻ അറിയിക്കാൻ എനിക്ക് ലജ്ജയില്ല. ആർക്കും നികത്താൻ കഴിയാത്ത ഒരു ശൂന്യത നികത്താൻ വർഷങ്ങളായി ഞാൻ ശ്രമിച്ചു. ഞാൻ ഒരു ലക്ഷ്യം കണ്ടെത്താൻ ശ്രമിച്ചു, പല അവസരങ്ങളിലും, ഞാൻ സന്തോഷവാനാണെന്ന് തോന്നുന്നുവെങ്കിലും പക്ഷേ എനിക്ക് പൂർണ്ണത അനുഭവപ്പെടുന്നില്ലായിരിന്നു. എന്റെ കൈവശമുള്ള സംഗീതം, സോഷ്യൽ നെറ്റ്വർക്കുകൾ, പ്ലാറ്റ്ഫോമുകൾ, മൈക്രോഫോൺ എന്നിങ്ങനെ യേശു എനിക്ക് നൽകിയതെല്ലാം അവിടുത്തെ രാജ്യത്തിനായ ഉപയോഗിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നു താരം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision