ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യലായി 2 മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ചെത്തും
ക്രിസ്മസ് പ്രമാണിച്ച് 2 മാസത്തെ ക്ഷേമ പെൻഷൻ 3200 രൂപ ഒരുമിച്ചു നൽകാൻ സർക്കാർ നീക്കം. നവകേരള സദസ് സമാപിക്കുന്നതിനു മുമ്പ് തന്നെ ക്ഷേമ പെൻഷൻ നൽകും. ജൂലൈ മാസത്തെ പെൻഷൻ വിതരണം രണ്ടാഴ്ച മുമ്പ് പൂർത്തിയാക്കിയിരുന്നു. അടുത്ത മാസമാകുമ്പോഴേക്കും 4 മാസത്തെ ക്ഷേമപെൻഷൻ കുടിശികയുണ്ടാകുമെന്ന സാഹചര്യവുമുണ്ട്. ഇതിനാൽ 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ക്രിസ്മസിന് മുമ്പ് തീർത്ത് ജനങ്ങളുടെ പക്കൽ പണമെത്തിക്കാനാണ് ശ്രമം
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision