.ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഇടക്കോലി അംബ്ദേക്കർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇടക്കോലിയിൽ കോട്ടയം എം പി തോമസ് ചാഴികാടൻ നിർവഹിച്ചു.
14 ലക്ഷം രൂപ മുതൽ മുടക്കി ആരംഭിച്ച പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 30 കുടുബങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്കായുള്ള കുഴൽ കിണർ നിർമ്മിച്ച് നൽകിയത് സംസ്ഥാന ജലവിഭവ വകുപ്പാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് മെബർ പി എം മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കൽ വൈസ് പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്ബ് ബ്ലോക്ക് പഞ്ചായത്ത് മെബർമാരായ ബൈജു ജോൺ , സ്മിതാ അലക്സി, രാമപുരംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വാർഡ് മെബർ സൗമ്യ സേവ്യർ കുടിവെള്ള പദ്ധതി കമ്മറ്റി പ്രസിഡന്റ് ഐസക്ക് കൊച്ചു പറമ്പിൽ , കൺവീനർ എം ജി തബി വിവിധ കക്ഷി നേതാക്കൻമാരായ സണ്ണി പൊരുന്നക്കോട്ട്, എൻ സുരേന്ദ്രൻ അറയാനിക്കൽ ,കെ എസ്സ് രാജു , പയസ്സ് അഗസ്റ്റ്യൻ, ടോം ജോസഫ് വളവനാട്ട് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision